Latest NewsKeralaNews

ജാമ്യത്തിലിറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം: സ്ത്രീ പിടിയില്‍

കോഴിക്കോട് : കഞ്ചാവ് കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും കഞ്ചാവുമായി സ്ത്രീ പിടിയിൽ. ചേക്രോൻ വളപ്പിൽ കമറുന്നീസയാണ് 3.1 കിലോ കഞ്ചാവുമായി പിടിയിലായത്. കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയാണ് കമറുന്നീസ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കുന്ദമംഗലം എക്സൈസ് ഇൻസ്‌പെക്ടർ മനോജ് പടികത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. Read Also  :  ചീട്ടുകളിക്കിടയിൽ മുസ്ലീംലീഗ് മണ്ഡലം പ്രസിഡന്റിനെ ഉൾപ്പെടെ പൊക്കി പൊലീസ്, ചീട്ടുകളി ഞമ്മക്ക് ഹറാമാണെ എന്ന് സോഷ്യൽ മീഡിയ

ജാമ്യംകിട്ടി പുറത്തിറങ്ങിയ കമറൂന്നീസ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. മുൻപ് എൻ.സി.പി.എസ്. കേസിലും കമറുന്നീസ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ഹരീഷ് പി.കെ, ഗ്രേഡ് പി.ഒ. മനോജ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്, അർജുൻ വൈശാഖ്, അഖിൽ,നിഷാന്ത് വുമൺ സിവിൽ എക്സൈസ് ഓഫീസർ ലതമോൾ എക്സൈസ് ഡ്രൈവർ എഡിസൺ എന്നിവരും പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button