KollamLatest NewsKeralaNattuvarthaNews

ചീട്ടുകളിക്കിടയിൽ മുസ്ലീംലീഗ് മണ്ഡലം പ്രസിഡന്റിനെ ഉൾപ്പെടെ പൊക്കി പൊലീസ്, ചീട്ടുകളി ഞമ്മക്ക് ഹറാമാണെ എന്ന് സോഷ്യൽ മീഡിയ

കൊല്ലം: ചടയമംഗലത്ത് ചൂത് കളിക്കിടയിൽ മുസ്ലീംലീഗ് മണ്ഡലം പ്രസിഡന്റിനെ ഉൾപ്പെടെ പൊക്കി ലോക്കപ്പിലാക്കി പൊലീസ്. 1.43 ലക്ഷം രൂപയും ഇന്നോവ കാറും ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ ലീഗ് നേതാവ് പുന്നമൂട്ടില്‍ മുഹമ്മദ് റഷീദ് കൊല്ലം ഇളമാട് ഗ്രാമപഞ്ചായത്ത് കാരാളികുളം 12ാം വാര്‍ഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാനുമാണ്.

Also Read:‘ബിക്കിനി സ്വിമ്മിംഗ് പൂളിൽ, അല്ലാണ്ട് സ്‌കൂളിൽ അല്ല’: ഹിജാബ് വിവാദം അനാവശ്യമെന്ന് നടി സുമലത

കോഴിഫാമെന്ന വ്യാജേനെയാണ് ഇവിടെ ചൂത്താട്ട കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. കാലങ്ങളായി ഇവിടെ ചൂതാട്ടം നടക്കുന്നതായി സമീപവാസികൾ പറയുന്നു. തുടർന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സ്ഥലത്തെത്തി പ്രതികളെ പിടികൂടിയത്. യുഡിഎഫ് ഭരിക്കുന്ന ഇളമാട് പഞ്ചായത്ത് ഭരണസമിതിയുടെ അറിവോടെയാണ് ചൂതാട്ട കേന്ദ്രമെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

അതേസമയം, ജില്ലയിൽ പലയിടങ്ങളിലും സമാനമായ രീതിയിൽ ചൂതാട്ടങ്ങൾ അരങ്ങേറുന്നുണ്ട്. അതുകൊണ്ട് തന്നെ അന്വേഷണം വ്യാപിപ്പിക്കാനും കൊല്ലം ജില്ല ചൂതാട്ട വിമുക്തമാക്കാനുമാണ് പൊലീസ് ശ്രമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button