ലക്‌നൗ : കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വിമർശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തില്‍ പോയി ഇരുവരും യു പി യെ വിമർശിക്കുകയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഇന്ത്യൻ ജനതയെ ഇരുവരും വിശ്വസിക്കുന്നില്ല. സ്ഥിരതയില്ലാത്ത നേതാക്കളാണ് രാഹുലും പ്രിയങ്കയും. ഉത്തർപ്രദേശിൽ നിന്നും കേരളത്തിലേക്ക് പോയാൽ ഇരുവരും യുപിയെ തള്ളിപ്പറയുന്നു. യുപിയിലെ ജനങ്ങളെ താഴ്‌ത്തിക്കെട്ടുന്നു. ഇന്ത്യയ്‌ക്ക് പുറത്ത് പോയാൽ രാജ്യത്തിനെതിരെ ഇവർ വിരൽ ചൂണ്ടും. നെഹ്റു കുടുംബത്തെ പാർലമെന്റിൽ എത്തിച്ചത് യുപിയാണ്. ഇതൊന്നും മറക്കരുത്. ദേശീയതയ്‌ക്ക് പകരം ജാതീയതയ്‌ക്ക് മുൻതൂക്കം കൊടുക്കാനാണ് രാഹുലും പ്രിയങ്കയും ശ്രമിച്ചത്. കലാപത്തിന് മുൻഗണന കൊടുക്കാനാണ് അവർ ആഗ്രഹിച്ചത്. ഇന്ന് പൊതുജനം അവരെ തള്ളിക്കളഞ്ഞിരിക്കുകയാണ്’- യോഗി പറഞ്ഞു.
Read Also : വീട്ടിലെ ഈച്ചശല്യം അകറ്റാൻ ഇതാ ചില പൊടിക്കെെകൾ
ഹിന്ദുവിന്റെ നിർവ്വചനത്തെ കുറിച്ച് രാഹുൽ ഗാന്ധി പറഞ്ഞത് തികച്ചും തന്നെ ആശ്ചര്യപ്പെടുത്തിയെന്നും യോഗി പറഞ്ഞു. രാഹുൽ ഗാന്ധി അബദ്ധത്തിൽ ഹിന്ദുവായതാണ്. ഹിന്ദുത്വമോ ഹിന്ദുവോ അദ്ദേഹത്തിന് എന്താണെന്ന് അറിയില്ലെന്നും യോഗി പറഞ്ഞു.
Post Your Comments