ദുബായ്: യുഎഇയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നുവെന്നും താപനിലയിൽ കുറവുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു. ഈ പ്രദേശങ്ങളിൽ പൊടി നിറഞ്ഞതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയും പ്രതീക്ഷിക്കുന്നുണ്ട്.
തീരദേശ-മലയോര മേഖലകളിൽ തണുത്ത കാറ്റും വീശുന്നുണ്ട്. വരും ദിവസങ്ങളിൽ കടൽ പ്രക്ഷുബ്ധമായേക്കാനും സാധ്യതയുണ്ട്.
Post Your Comments