ലക്‌നൗ : കർണാടകയിൽ ഹിജാബ് വിഷയത്തിൽ വിവാദ പ്രസ്താവന നടത്തി മുതിർന്ന സമാജ്‌വാദി പാർട്ടി നേതാവ് റുബീന ഖാനം. ഹിജാബ് മുസ്ലീങ്ങളുടെ അവകാശമാണെന്നും അതിൽ ആരെങ്കിലും കൈ തൊട്ടാൽ ആ കൈ തങ്ങൾ വെട്ടുമെന്നും റുബീന ഖാനം പറഞ്ഞു. കർണാടകയിൽ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തുന്ന പെൺകുട്ടികളെ പിന്തുണച്ച് കൊണ്ടാണ് റുബീനയുടെ പരാമർശം.
ഇന്ത്യ എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്ന രാജ്യമാണെന്നും ഹിജാബ് എന്നത് മുസ്ലീം സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഇവർ പറഞ്ഞു. സംഭവത്തെ പാർട്ടികൾ ചേർന്ന് രാഷ്‌ട്രീയവത്കരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും റുബീന പറഞ്ഞു.
Read Also : ബാബുവിനെ രക്ഷപെടുത്തിയതിന് പിന്നാലെ മുൻകൂർ അനുമതി കൂടാതെയുള്ള ഓഫ് റോഡ് ട്രക്കിങ്ങ് നിരോധിച്ച് ഇടുക്കി
അതേസമയം, റുബീനയുടെ കൈ വെട്ടുമെന്ന പരാമർശത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.നേരത്തെ മഹാരാഷ്‌ട്രയിലും ഇത്തരത്തിൽ പ്രതിഷേധം നടന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജീവനോടെ കത്തിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ബുർഖ ധരിച്ച സ്ത്രീകൾ പ്രതിഷേധിച്ചത്.
Post Your Comments