Latest NewsNewsIndia

അഭിപ്രായ സർവേയല്ല, കഞ്ചാവടിച്ച് നടത്തിയ സര്‍വേ: യുപിയിൽ ബിജെപിക്ക് ജയം പ്രവചിച്ച സര്‍വേയ്ക്കെതിരെ അഖിലേഷ് യാദവ്

ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം പ്രവചിക്കുന്ന സര്‍വേഫലങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. അത് അഭിപ്രായ സര്‍വേ അല്ലെന്നും ന്നും വെറും കഞ്ചാവ് സര്‍വേ ആണെന്നും അഖിലേഷ് പറഞ്ഞു. വ്യക്തമായ കണക്കുകളോ കാര്യങ്ങളോ ഇല്ലാതെയാണ് ടിവി ചാനലുകള്‍ ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘ഇതൊന്നും അഭിപ്രായ സര്‍വേകളല്ല, കേവലം കഞ്ചാവ് സര്‍വേകളാണ്. എന്തൊക്കെ വലിച്ചു കയറ്റിയിട്ടാണ് അവര്‍ ഇത്തരത്തിലുള്ള ഡാറ്റയും കണക്കുകളും കാണിക്കുന്നതെന്ന് ഞങ്ങള്‍ക്ക് മനസിലാവുന്നില്ല. ബിജെപിയുടെ എംഎല്‍എമാര്‍ക്ക് സ്വന്തം മണ്ഡലത്തില്‍ പോലും പ്രവേശിക്കാന്‍ സാധിക്കുന്നില്ല. ജനങ്ങള്‍ അവരെ ആട്ടിയോടിക്കുകയാണ്.’ അദ്ദേഹം ആരോപിച്ചു.

വിഎസ് അച്യുതാനന്ദൻ സഹായ ഫണ്ടിലേക്ക് എന്റെ വക 5 രൂപ: അപകീർത്തി കേസ് വിധിയിൽ പരിഹാസവുമായി ഫാത്തിമ തഹ്ലീയ

‘അവരുടെ എംപിമാരെയും ഉപമുഖ്യമന്ത്രിമാരെയും ജനങ്ങള്‍ തെരുവില്‍ തടയുകയാണ്. ജനങ്ങള്‍ അവര്‍ക്കെതിരാണെന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഇതെല്ലാം. പിന്നെ എന്ത് അഭിപ്രായ സര്‍വേയാണ് അവര്‍ കാണിക്കുന്നത്. അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്’ അഖിലേഷ് പറഞ്ഞു.

അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ടിവിയിലുള്ള അഭിപ്രായ വോട്ടെടുപ്പുകള്‍ നിരോധിക്കണമെന്ന് അഖിലേഷ് യാദവ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ തൊഴിലില്ലായമ രൂക്ഷമാണെന്നും, എന്നാല്‍ സര്‍ക്കാര്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തുകയാണെന്നും അഖിലേഷ് ആരോപിച്ചു.ബിജെപി വ്യാജ വീഡിയോ ഉണ്ടാക്കി പ്രചരണം നടത്തുകയും വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുകയുമാണെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button