Latest NewsNewsIndia

ഹിജാബ് വിവാദം: ഗുജറാത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലി പൊലീസ് തടഞ്ഞു

കര്‍ണാടകയിലെ ഹിജാബുമായി ബന്ധപ്പെട്ട സംഭവങ്ങളെ പിന്തുണച്ച് എ.ഐ.എം.ഐ.എം പാര്‍ട്ടി പ്രവര്‍ത്തകര്‍ സിഗ്‌നേച്ചര്‍ ക്യാമ്പെയിന്‍ നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

അഹമ്മദാബാദ്: കര്‍ണാടകയില്‍ ഹിജാബിന്റെ പേരില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ഗുജറാത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലി പൊലീസ് തടഞ്ഞു. എ.ഐ.എം.ഐ.എമ്മിന്റെ നേതൃത്വത്തില്‍ വിവിധ മുസ്‌ലിം സംഘടനകളാണ് റാലി സംഘടിപ്പിച്ചിരുന്നത്. എ.ഐ.എം.ഐ.എമ്മിന്റെ സൂറത്ത് യൂണിറ്റ് പ്രസിഡന്റ് വസീം ഖുറേഷിയെയും പാര്‍ട്ടിയുടെ വനിതാ പ്രതിനിധി നസ്മ ഖാനെയും മറ്റ് 20 വനിതാ പ്രതിഷേധക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

‘എന്ത് ധരിക്കണം, എന്ത് ധരിക്കരുത് എന്നത് ഒരു വ്യക്തിയുടെ തെരഞ്ഞെടുപ്പാണ്. ഒരാളുടെ വസ്ത്രധാരണരീതി തെരഞ്ഞെടുക്കുന്നതില്‍ നിന്ന് ഒരു വ്യക്തിയെയും നിയന്ത്രിക്കാന്‍ ഭരണഘടന ആരെയും അനുവദിക്കുന്നില്ല. മറ്റ് മതങ്ങളെപ്പോലെ മുസ്‌ലിം സ്ത്രീകള്‍ക്കും വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യമുണ്ട്’-നസ്മ ഖാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Read Also: ബ​സി​ൽ​വെ​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു : പ്ര​തി​ക്ക് അ​ഞ്ചു​വ​ർ​ഷം ത​ട​വും പിഴയും

കര്‍ണാടകയിലെ ഹിജാബുമായി ബന്ധപ്പെട്ട സംഭവങ്ങളെ പിന്തുണച്ച് എ.ഐ.എം.ഐ.എം പാര്‍ട്ടി പ്രവര്‍ത്തകര്‍ സിഗ്‌നേച്ചര്‍ ക്യാമ്പെയിന്‍ നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ക്യാമ്പെയിന്‍ ആരംഭിക്കുന്നതിന് മുമ്പ് പൊലീസ് ക്യാമ്പെയിന്‍ തടഞ്ഞിരുന്നു.

‘ഞങ്ങളെ ഓഫീസില്‍ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ് കൊണ്ടുപോവുകയായിരുന്നു. ഈ വിഷയത്തില്‍ അഹമ്മദാബാദ് പൊലീസ് ഇതുവരെ 200 ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്’- എ.ഐ.എം.ഐ.എം പ്രവര്‍ത്തകന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button