ബംഗളൂരു : കര്‍ണാടകയിലെ ഹിജാബ് വിവാദം രാജ്യത്തിനകത്തും പുറത്തും വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ഹിജാബിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ ഇതിനോടകം രംഗത്തെത്തി കഴിഞ്ഞു. ചിലര്‍ ഇതിനെ സാമുദായിക പ്രശ്‌നമാക്കി മാറ്റുകയും ചെയ്തു.
21-ാം നൂറ്റാണ്ടിലും സൂര്യനു കീഴിലെ അല്ലെങ്കില്‍ ഭൂമിയിലുള്ള പുരുഷാധിപത്യങ്ങളെ അടിച്ചമര്‍ത്തുന്ന പുരോഗമവാദികള്‍ പോലും ഹിജാബിനെ അനുകൂലിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.
എന്നാല്‍ സ്‌കൂളുകളിലോ കോളേജുകളിലോ യൂണിഫോമല്ലാതെ മതപരമായ വസ്ത്രങ്ങള്‍ ധരിച്ച് ക്ലാസിലിരിക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചതോടെ ഇതിനെതിരെ ശ്കതമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് വിദ്യാര്‍ത്ഥിനികള്‍. ഹിജാബിനാണ് പെണ്‍കുട്ടികള്‍ ആദ്യം മുന്‍ഗണന നല്‍കിയത്. പഠനം രണ്ടാ സ്ഥാനത്തും. ഖേദകരമായ ഒരു അവസ്ഥയാണ് നിലവില്‍ സംജാതമായിരിക്കുന്നത്. ഈ 21-ാം നൂറ്റാണ്ട് പിന്നിലേയ്ക്ക് പോയി ഇരുണ്ട കാലഘട്ടത്തിലെത്തിയിരിക്കുന്നുവെന്ന് മുസ്ലിം പുരോഗമനവാദികളായ തസ്ലീമ നസറിനും റിബിക ലിഖായത്തും ഒരു പോലെ ചൂണ്ടിക്കാട്ടുന്നു.
കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ പര്‍ദയണിഞ്ഞ് സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികളെ കണ്ടിട്ടില്ലെന്ന് എബിപി ന്യൂസ് അവതാരക റുബിക ലിയാഖത് ചൂണ്ടിക്കാട്ടുന്നു. മുന്‍ തലമുറയിലെ മുസ്ലീം സ്ത്രീകള്‍ ഇന്ത്യന്‍ വസ്ത്രങ്ങള്‍ മാത്രം ധരിച്ചിരുന്നപ്പോള്‍ കറുത്ത ബുര്‍ഖകള്‍ എങ്ങനെയാണ് യുവതലമുറയുടെ ജീവിതത്തിലേക്ക് കടന്നുവന്നതെന്നും അവര്‍ ചോദിച്ചു.
Post Your Comments