
പാരിസ്: ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ വ്ലാഡിമർ പുടിനെ കാണാനുള്ള റഷ്യൻ സന്ദർശന വേളയിൽ,കോവിഡ് പരിശോധനയ്ക്ക് വിസമ്മതിച്ചുവെന്ന് റിപ്പോർട്ട്.
ഇതേപ്പറ്റി നിരവധി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ടെങ്കിലും, പ്രശസ്ത മാധ്യമമായ റോയിട്ടേഴ്സ് റിപ്പോർട്ട് ഇപ്പോൾ വിവാദമായിരിക്കുകയാണ്. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ ഡിഎൻഎ, റഷ്യയുടെ കൈകളിലെത്താതിരിക്കാനാണ് ടെസ്റ്റിന് വിസമ്മതിച്ചത് എന്നാണവർ റിപ്പോർട്ട് ചെയ്യുന്നത്. അതിനാൽ തന്നെ വളരെ നീളമുള്ള ഒരു മേശയുടെ ഇരുവശത്തായി ഇരുന്നാണ് ഇരു രാഷ്ട്രത്തലവന്മാരും ചർച്ച നടത്തിയത്.
‘ഹസ്തദാനം ഒഴിവാക്കിയതും നീളമുള്ള ഒരു മേശയുടെ ഇരുവശങ്ങളിലായി ഇരുന്നതും സുരക്ഷാമാനദണ്ഡങ്ങൾ കാരണമാണ്. എന്നാൽ, ഫ്രഞ്ച് പ്രസിഡണ്ടിന്റെ ഡിഎൻഎ അവരുടെ കൈകളിൽ എത്തുന്നത് ഒരു രീതിയിലും ഞങ്ങൾക്ക് അനുവദിക്കുവാൻ സാധിക്കില്ല’ തങ്ങളുടെ സോഴ്സുകൾ വ്യക്തമാക്കുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments