മലപ്പുറം: മലപ്പുറം ജില്ല കേന്ദ്രീകരിച്ച് 1500 കോടി രൂപയുടെ തട്ടിപ്പും കള്ള പണ ഇടപാടും നടത്തിയ കമ്പിനിയുടെ ഡയറക്ടർക്ക് മന്ത്രി കെ കൃഷ്ണൻ കുട്ടി മുഹമദ് റിയാസ്, സിപിഎം സംസ്ഥാന സിക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരുമായി ബന്ധമുള്ളതായി ആരോപണം. കള്ള പണം ഉപയോഗിച്ച് രാജ്യ വിരുദ്ധ പ്രവർത്തനം നടത്തിയ പ്രതികൾക്കൊപ്പം ഇടത് നേതാക്കളും മന്ത്രിമാരും, കോടിയേരി ബാലകൃഷ്ണനും ഉള്ള ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് ആരോപണം ശക്തമായത്.
കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് കമ്പിനിയിൽ പങ്കുണ്ട് എന്ന് വിശ്വസിപ്പിച്ചാണ് എംസിടി മൈ ക്ലബ് ട്രേഡിങ് എന്ന തട്ടിപ്പ് കമ്പിനിയുടെ പേരിൽ ബിജു എന്ന പ്രദീപ് സികെ ജനങ്ങളിൽ നിന്നും പണം വാങ്ങിയത്. ഇതിനായി കോടിയേരി ബാലകൃഷ്ണൻ, കെ കൃഷ്ണൻ കുട്ടി, ഷംസീർ തുടങ്ങിയവരുമായുള്ള ചിത്രങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയായിരുന്നു. മന്ത്രി കൃഷ്ണൻ കുട്ടിയുടെ ജനതാദൾ പാർട്ടിയിലെ നേതാവ് കൂടിയാണ് ഇയാൾ.
ജനങ്ങളുടെ പണം സ്വീകരിക്കാനും തട്ടിപ്പ് നടത്താനും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധങ്ങളും ഉപയോഗിച്ചിരുന്നു പത്താം ക്ലാസ് പാസാകാത്ത ഇയാൾ സൈബർ പോലീസിന്റെ ലീഗൽ അഡ്വൈസർ എന്നാണ് പറയുന്നത്. ഇതോടൊപ്പം ഇയാൾ കേരളാ പോലീസിന്റെ സൈബർ സെക്യൂരിറ്റി കോഡിനേറ്റർ എന്ന പേരിലുള്ള ഒരു ഐ ഡി കാർഡും ഉപയോഗിക്കുന്നുണ്ട്. തട്ടിപ്പ് നടത്താൻ ഇയാൾ ഇതും ഉപയോഗിച്ചിരുന്നു. ബിജുവിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസുകൾ ഉണ്ടായിട്ടും ഇയാളേ പിടികൂടാതിരുന്നത് മന്ത്രിമാരുമായുള്ള ബന്ധവും പാർട്ടി സെക്രട്ടറിയുമായുള്ള ബന്ധവും മൂലമാണ് എന്നാണ് ആരോപണം ഉയരുന്നത്.
ഓൺലൈൻ ട്രേഡിങ്ങിനെ പേരിൽ 1500ഓളം കോടി രൂപയാണ് കമ്പനി ജനങ്ങളിൽ നിന്നും പിരിച്ചെടുത്തത്. ഡിജിറ്റൽ കറൻസിയുടെയും ഡിജിറ്റൽ മാർകറ്റിങ്ങിന്റെയും പേരിൽ നടത്തിയ തട്ടിപ്പിൽ ബിജുവിനെ കൂടാതെ മറ്റ് ഡയറക്ടർമാരും ഉൾപ്പെട്ടിട്ടുണ്ട്. മലപ്പുറം സ്വദേശികളായ ആഷിഫ് , ഹൈദർ, ഷാജി, മുഹമദ് ഫൈസൽ എന്നിവരാണ് ഇതിലേ മറ്റ് കണ്ണികൾ. നിലമ്പൂർകാരനായ മുഹമദ് ഫൈസൽ ആണ് തട്ടിപ്പ് സ്ഥാപനത്തിന്റെ എം ഡി ആയി പ്രവർത്തിച്ചത്.
ഇന്ത്യ പോസ്റ്റിൽ 17 ഒഴിവുകൾ : മാർച്ച് 10 വരെ അപേക്ഷിക്കാം
കേരളത്തിൽ തട്ടിപ്പ് നടത്തി ശേഖരിച്ച 1500 കോടിയുമായി ഇവർ ദുബൈയിലേക്ക് കടക്കുകയായിരുന്നു. പണം ദുബൈയിൽ എത്തിക്കുന്നതിനായി അധോലോക സംഘങ്ങളേയും മയക്ക് മരുന്ന് ലോബികളേയും കൂട്ട് പിടിച്ചു എന്നതാണ് ഇന്റലിജൻസിന്റെ കണ്ടെത്തൽ. കമ്പനിയുടെ പ്രധാന ഡയറക്ടർമാരായ മുഹമ്മദ് ഫൈസലും സൂഫിയാനും ഒളിവിലാണ്. തട്ടിപ്പ് സംഘത്തിനെതിരേ നിരവധി കേസുകളാണ് നിലവിലുള്ളത്.
അതേസമയം പ്രതികൾക്കെതിരായ കേസുകൾ ഒന്നും തന്നെ ശക്തമായ നടപടിയിലേക്ക് നീങ്ങാത്തതിന്റെ കാരണം ഇവർക്ക് ഭരണകക്ഷിയുമായുള്ള ഉറ്റ ബന്ധമാണെന്നാണ് ആരോപണം. കേരളത്തിൽ നിന്നും കർണ്ണാടകയിലേക്ക് ബിജു കള്ള പണവുമായി കടന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾക്ക് വേണ്ടി കർണ്ണാടക പോലീസ് തിരച്ചി ഊർജിതമാക്കി.
Post Your Comments