KeralaLatest NewsNewsIndia

‘ഈ രാജ്യം തീവ്രവാദികൾ വിഴുങ്ങുന്നതിനു മുൻപേ മതേതര വിശ്വാസികൾ ഒരുമിച്ച് ഇവർക്കൊരു കൂച്ചുവിലങ്ങിടണം’: ജെസ്‌ല മാടശ്ശേരി

'കേന്ദ്രം തീവ്രവാദികളുടെ വിളനിലം, കേരളം കുടപിടിക്കുന്നു': രാജ്യം തീവ്രവാദികൾ വിഴുങ്ങുന്നതിനു മുൻപേ കൂച്ചുവിലങ്ങിടണമെന്ന് ജസ്ല മാടശ്ശേരി

രാജ്യത്ത് അസഹിഷ്ണുതയാണെന്ന് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. നിരന്തരമായി തന്റെ ഫേസ്‌ബുക്ക് ഐ.ഡി റിപ്പോർട്ട് അടിച്ച് പൂട്ടിക്കുന്നതിനെതിരെയായിരുന്നു ജസ്ലയുടെ പ്രതികരണം. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഫാസിസത്തിനെതിരെയാണ് ജസ്ലയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. രാജ്യം തീവ്രവാദികൾ വിഴുങ്ങുന്നതിനു മുൻപേ മതേതര വിശ്വാസികൾ ഒരുമിച്ച് ഇവർക്കൊരു കൂച്ചുവിലങ്ങിടേണ്ടതുണ്ട് എന്നുകൂടി ജസ്ല ഓർമിപ്പിക്കുന്നു. വിഷയത്തിൽ കേന്ദ്ര സർക്കാരിലും കേരളം സർക്കാരിലും പ്രതീക്ഷയില്ലെന്ന് പറഞ്ഞ ജസ്ല, കേന്ദ്രം തന്നെ തീവ്രവാദികളുടെ വിളനിലമാണ് എന്നും കേരളം കുടപ്പിടിക്കലുകാരുമാണെന്നും വ്യക്തമാക്കി.

ജസ്ല മാടശ്ശേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

നീണ്ട ഒരിടവേളക്ക് ശേഷമാണ് ഇവിടെ ഒരു പോസ്റ്റ്‌ ഇടുന്നത്. സോഷ്യൽ മീഡിയ ഫസ്‌സിസം നമ്മൾ പലപ്പോഴും ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്.. മോഡി ഭരണത്തിൽ വന്നത് പോലും സോഷ്യൽ മീഡിയ ഫസ്‌സിസം നടപ്പാക്കിയാണെന്ന് ഇവിടെ ഞാനടക്കം. നിങ്ങളിൽ പലരും പറയാറുണ്ട്. ഇവിടത്തെ ഭൂരിപക്ഷ വർഗീയത അസ്സഹനീയമാണ്. അതുപോലെ തന്നെ ന്യൂനപക്ഷ വർഗീയതയും. കഴിഞ്ഞ ജനുവരി 13 നു അബ്ദുൽ ഖാദർ പുതിയങ്ങാടി എന്ന ഇസ്ലാമിക്‌ ഫാസിസത്തിന്റെ ഇരയായി ജയിലിൽ കിടക്കുന്ന സുഹൃത്തിന്റെ ഫോട്ടോ ഒരു DP ആക്കിയതിനാണ്.. എന്റെ ഫേസ്‌ബുക്ക് ഇവിടത്തെ ഇസ്ലാമിക്‌ ഫണ്ടമെന്റലിസ്റ്റ് തീവ്രവാദികൾ മാസ്സ് റിപ്പോർട്ട്‌ അടിച്ചത്..കഴിഞ്ഞ 4 മാസത്തിനിടയിൽ എന്റെ ഫേസ്‌ബുക്ക് 5 തവണ ബ്ലോക്ക്‌ ചെയ്യപ്പെട്ടു.

അസഹിഷ്ണുതയാണ് ഈ രാജ്യത്ത്. ഇസ്ലാമിസ്റ്റുകൾക്കും ഹിന്ദുത്വ തീവ്രവാദികൾക്കും. ഇവിടെ നിങ്ങൾ അഭിപ്രായ സ്വാതന്ത്രത്തിനു കൂച്ചുവിലങ്ങിടാൻ ശ്രമിച്ചാൽ മറ്റു പല വഴികളും ഞങ്ങളുപയോഗിക്കും അത്രേ ഉള്ളൂ. ഈ രാജ്യം തീവ്രവാദികൾ വിഴുങ്ങുന്നതിനു മുൻപേ മതേതര വിശ്വാസികൾ ഒരുമിച്ച് ഇവർക്കൊരു കൂച്ചുവിലങ്ങിടേണ്ടതുണ്ട്. കേന്ദ്ര സർക്കാരിലും കേരള സർക്കാരിലും ഈ വിഷയത്തിൽ പ്രദീക്ഷയില്ല..
കേന്ദ്രം തന്നെ തീവ്രവാദികളുടെ വിളനിലമാണ്.. കേരളം കുടപ്പിടിക്കലുകാരും. നിങ്ങളെക്കൊണ്ടാവുന്നത് ചെയ്യൂ. ഭരണഘടനയോടുള്ള വെല്ലുവിളി എത്രകാലം നിങ്ങൾ നടത്തും തീവ്രവാദികളെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button