തിരുവനന്തപുരം: ഓടുന്ന കെ.എസ്.ആർ.ടി.സി ബസില്‍ വെച്ച് യുവതിയുടെ തൊട്ടരുകിലിരുന്ന് സ്വയംഭോഗം ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്ത കോഴിക്കോട് സ്വദേശി സവാദ് ഷായ്ക്ക് ഇന്നലെ ജാമ്യം കിട്ടിയിരുന്നു. പിന്നാലെ മെൻസ് അസോസിയേഷൻ ഇയാൾക്ക് വമ്പൻ സ്വീകരണമായിരുന്നു നൽകിയത്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ. സവാദിന് സ്വീകരണം നൽകിയ സംഭവത്തിൽ ‘പ്രബുദ്ധ കേരളത്തെ’ വിമർശിച്ച് ജസ്ല മാടശ്ശേരി രംഗത്ത്.
‘നെക്സ്റ്റ് പി.എസ്.സി ചോദ്യം വരാൻ സാധ്യതയുണ്ട്. പൊതുസ്ഥലത്തെ കൈക്രിയക്ക് പൂമാലയിട്ട് സ്വീകരിക്കപ്പെടുന്ന ആദ്യ സംസ്ഥാനം
കേരളം. ഉത്തരമെഴുതുമ്പോൾ കേരളം എന്ന് മാത്രമാണേൽ മാർക്ക് ചെയ്യരുത്. പ്രബുദ്ധ കേരളം എന്ന ഓപ്ഷൻ മാത്രം തിരഞ്ഞെടുക്കുക. എന്തായാലും പുരുഷ സംരക്ഷണ സേനയുടെ സ്വീകരണം ശ്രീദേവ് സോമനെയും റാഫിയെയും പോലത്തെ പ്രമുഖ കോൺഗ്രസ് നേതാക്കളുടെ ഫുൾ ട്യൂബ് ലൈറ്റ് ചിരി കൊണ്ടും ആവേശം കൊണ്ടും നല്ല കോമഡി ആയിട്ടുണ്ട്’, ജസ്ല ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായ കോഴിക്കോട് സ്വദേശി സവാദ് ഷായ്ക്ക് ഉപാധികളോടെയാണ് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സവാദിനെ മാലയിട്ട് ആദരിച്ചാണ് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയത്. പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
Post Your Comments