കൊച്ചി: ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ ട്രെയിലർ വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സിനിമയ്ക്കും അണിയറ പ്രവർത്തകർക്കുമെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് തുടങ്ങിയവർ രംഗത്തെത്തി. ദി കേരള സ്റ്റോറിയെന്ന പ്രൊപ്പഗണ്ട സിനിമ വിവിധ മതവിശ്വാസികൾക്കിടയിൽ വെറുപ്പും വിദ്വേഷവുമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് ആരോപണം. പ്രതിഷേധങ്ങൾക്കിടെ വ്യത്യസ്തമാവുകയാണ് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരിയുടെ പ്രതികരണം.
ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടെന്നും, സിനിമയാകുമ്പോൾ എല്ലാവർക്കും ഉൾക്കൊള്ളാൻ പറ്റുന്ന കഥകൾ മാത്രമേ സിനിമയാക്കാവൂ എന്നുണ്ടോയെന്നും ജസ്ല ചോദിക്കുന്നു. സിനിമയെ ഇറങ്ങും മുൻപ് ട്രൈലെർ കണ്ടു ബഹിഷ്കരണാഹ്വാനം നടത്തുന്നവർ ചെയ്യുന്നത് ഫാസിസമല്ലേ എന്നാണ് ജസ്ല ചോദിക്കുന്നത്. ബുർഖ എന്ന സിനിമയ്ക്ക് നേരെ നടന്ന പ്രചാരണവും ഉദാഹരണമായി ജസ്ല ചൂണ്ടിക്കാട്ടുന്നു.
‘സിനിമ കാണാതിരിക്കാനും കണ്ടിട്ട് വിമർശിക്കാനും ഉള്ള സ്വാതന്ത്രവുമുണ്ട്. ഇതൊന്നും ആരുടേയും കുത്തകയൊന്നുമല്ലല്ലോ ഈ ആവിഷ്കാര സ്വാതന്ത്രം എന്ന് പറയുന്നത്? ദി കേരള സ്റ്റോറിയും അതുപോലെ തന്നെ. സംഘികൾ വാളെടുത്തിറങ്ങുന്ന സിനിമകളും അതുപോലെ തന്നെ. ഒന്നുറപ്പാണ് ആരൊക്കെ ഏതിനെയൊക്കെ ഇറങ്ങും മുൻപ് എതിർത്തിട്ടുണ്ടോ ആ സിനിമകളൊക്കെ വൻ വിജയമായിട്ടുണ്ട്’, ജസ്ല നിരീക്ഷിക്കുന്നു.
ജസ്ല മാടശ്ശേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
സിനിമയാകുമ്പോൾ എല്ലാവര്ക്കും ഉൾക്കൊള്ളാൻ പറ്റുന്ന കഥകൾ മാത്രംസിനിമയാക്കാവൂ എന്ന് നിർബന്ധമുണ്ടോ ??
സംഘികൾ പാട്ടിലെ അണ്ടർവെയറിന്റെ നിറം നോക്കി ഈ സിനിമ ഞങ്ങൾ ഓടിക്കില്ല എന്ന് പറഞ്ഞു തുള്ളും പോലെ അല്ലെ അത് ..ആവിഷ്കാര സ്വാതന്ത്രം എല്ലാവർക്കുമുണ്ട് ..
സിനിമയെ ഇറങ്ങും മുൻപ് ട്രൈലെർ കണ്ടു ബഹിഷ്കരണാഹ്വാനം നടത്തുന്നവർ ചെയ്യുന്നതും ഫാസിസമല്ലേ …
കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ‘ബുർഖ ‘
എന്ന സിനിമക്കും അണിയറപ്രവർത്തകർക്കും നേരെ നടന്ന അക്രമം ആരും കണ്ടില്ല ..
ആവിഷ്കാര സ്വാതന്ത്രം അവർക്കുമുണ്ട് ..സിനിമ കാണാതിരിക്കാനും കണ്ടിട്ട് വിമർശിക്കാനും ഉള്ള സ്വാതന്ത്രവുമുണ്ട് ..
ഇതൊന്നും ആരുടേയും കുത്തകയൊന്നുമല്ലല്ലോ ഈ ആവിഷ്കാര സ്വാതന്ത്രം എന്ന് പറയുന്നത് ?
”ദി കേരള സ്റ്റോറി”യും അതുപോലെ തന്നെ …
സംഘികൾ വാളെടുത്തിറങ്ങുന്ന സിനിമകളും അതുപോലെ തന്നെ ..ഒന്നുറപ്പാണ് ആരൊക്കെ ഏതിനെയൊക്കെ ഇറങ്ങും മുൻപ് എതിർത്തിട്ടുണ്ടോ ആ സിനിമകളൊക്കെ വൻ വിജയമായിട്ടുണ്ട്.
Post Your Comments