KeralaLatest NewsEducationNews

വായിച്ച് പഠിക്കുന്നതൊക്കെ ബോറായില്ലേ: പത്താം ക്ലാസ് പാഠങ്ങളുടെ ഓഡിയോ ബുക്ക് പതിപ്പ് പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്

പ്ലസ് ടു ക്ലാസുകളുടെ ഓഡിയോ ബുക്കുകൾ ഫെബ്രുവരി 21 മുതൽ വിദ്യാർത്ഥികൾക്ക് ലഭ്യമാകും.

തിരുവനന്തപുരം: പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾക്ക് മുന്നോടിയായി വിദ്യാഭ്യാസ വകുപ്പ് പാഠഭാഗങ്ങളുടെ റിവിഷൻ ഓഡിയോ ബുക്കുകൾ പുറത്തിറക്കി. കൈറ്റ് വിക്ടേഴ്സ് ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായാണ് സർക്കാർ ഓഡിയോ ബുക്കുകൾ പുറത്തിറക്കിയിരിക്കുന്നത്.

Also read: കലൂരിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ വിദ്യാർത്ഥിനികളും: മയക്കുമരുന്ന് നൽകി പീഡിപ്പിക്കാൻ ശ്രമിച്ചതായി മൊഴി

പത്താം ക്ലാസിലെ എല്ലാ വിഷയങ്ങളുടെയും റിവിഷൻ ക്ലാസുകൾ ആകെ പത്ത് മണിക്കൂറിൽ കേൾക്കാൻ കഴിയുന്ന തരത്തിലാണ് ഓഡിയോ ബുക്കുകൾ തയ്യാറാക്കിയിരിക്കുന്നത്. പ്ലസ് ടു ക്ലാസുകളുടെ ഓഡിയോ ബുക്കുകൾ ഫെബ്രുവരി 21 മുതൽ വിദ്യാർത്ഥികൾക്ക് ലഭ്യമാകും. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഓഡിയോ ബുക്കുകൾ പ്രകാശനം ചെയ്തു.

പ്ലസ് ടു ക്ലാസുകളുടെ ഓരോ വിഷയവും ഉൾപ്പെടുന്ന ശരാശരി ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓഡിയോ ബുക്കുകൾ ഫെബ്രുവരി 21 മുതല്‍ വിദ്യാർത്ഥികൾക്ക് ലഭ്യമാകും. എംപി ത്രീ ഫോര്‍മാറ്റിലുള്ള ഓഡിയോ ബുക്കുകള്‍ ഒരു റേഡിയോ പരിപാടി കേള്‍ക്കുന്ന പ്രതീതിയില്‍ വിദ്യാർത്ഥികൾക്ക് കേട്ട് പഠിക്കാനും, വളരെ എളുപ്പം ഡൗണ്‍ലോഡ് ചെയ്യാനും, സോഷ്യല്‍ മീഡിയ വഴിയും മറ്റും സുഹൃത്തുകൾക്ക് പങ്കുവെക്കാനും‍ കഴിയുന്ന തരത്തിൽ, വിദ്യാഭ്യാസ വകുപ്പ് ഫസ്റ്റ്ബെല്‍ പോര്‍ട്ടലില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button