KeralaLatest NewsNews

വനിതാ ആങ്കർമാർക്കെതിരെ അധിക്ഷേപം: നിയമ നടപടിക്കൊരുങ്ങി മീഡിയ വൺ

കോഴിക്കോട്: മീഡിയ വണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേർപ്പെടുത്തിയ സംഭവത്തിനു പിന്നാലെ ചാനലിനെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി മാനേജ്‌മെന്റ്. ചാനലിലെ ചില ജീവനക്കാര്‍ക്കെതിരെ വ്യക്തിഹത്യയും വനിതാ ആങ്കര്‍മാര്‍ക്കെതിരെ സ്ത്രീ അധിക്ഷേപവും നടക്കുന്നുണ്ട്. ഇതിനെതിരെ ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

‘കൃത്യമായ കാരണം പറയാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ചാനല്‍ സംപ്രേഷണം തടഞ്ഞത്. ഈ പഴുതുപയോഗിച്ചാണ് ചാനലിനെതിരെ സോഷ്യല്‍ മീഡിയ വഴിയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയും ചിലര്‍ സംഘടിത പ്രചാരണം നടത്തുന്നത്. ചില ജീവനക്കാര്‍ക്കെതിരെ വ്യക്തിഹത്യയും വനിതാ ആങ്കര്‍മാര്‍ക്കെതിരെ സ്ത്രീ അധിക്ഷേപവും നടക്കുന്നുണ്ട്. ഇതിനെതിരെ ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കും,’ മീഡിയ വണ്‍ മാനേജ്മെന്റ് അറിയിച്ചു.

Also Read:നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​ : 23കാരനെ കാപ്പ ചുമത്തി നാടുകടത്തി

പാവപ്പെട്ടവര്‍ക്കും അരികുവത്ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ താനും തന്റെ സഹപ്രവര്‍ത്തകരും വ്യക്തിപരമായി പോലും സാമൂഹ്യ മാധ്യമങ്ങളില്‍ ആക്രമണം നേരിടുകയാണെന്ന് മീഡിയ വണ്‍ എഡിറ്റര്‍ പറഞ്ഞിരുന്നു. എങ്കിലും ഇനിയും ആ കുറ്റം ആവര്‍ത്തിക്കാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നേരത്തെ, ചാനലിന്റെ സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടിനെതിരെ ഹീനമായ ഭാഷയില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. വംശീയ- ലൈംഗിക അധിക്ഷേപം നിറഞ്ഞ പോസ്റ്റുകളും അശ്ലീല പ്രചരണവുമായി നിരവധി ഫേസ്‌ബുക്ക് പോസ്റ്റുകളും ട്രോളുകളും സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സ്‌മൃതി നിയമനടപടിക്കൊരുങ്ങുകയാണ് എന്ന് സ്‌മൃതി പരുത്തിക്കാട് വ്യക്തമാക്കിയിരുന്നു.

‘മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിമര്‍ശനമല്ല, വൃത്തികെട്ട ഭാഷയിലുള്ള അധിക്ഷേപമാണ് നടക്കുന്നത്. വര്‍ഗ്ഗീയതയും അശ്ലീലവുമാണ് പറയുന്നത്. ഇത് സഹിക്കാനാവില്ല. ഇവരൊക്കെ ആരാണെന്ന് പോലും അറിയില്ല. എന്തും വിളിച്ച് പറയാനുള്ള സ്ഥലമാണോ യുട്യൂബ്’, സ്മൃതി പരുത്തിക്കാട് ചോദിച്ചിരുന്നു. അതേസമയം, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇൻ്റലിജൻസ് റിപ്പോർട്ട് തന്നെ സംശയാസ്പദമാണെന്നും ആ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ചാനലിൻ്റെ വിശദീകരണം പോലും കേൾക്കാതെ സംപ്രേക്ഷണം തടഞ്ഞതെന്നാണ് ചാനൽ അധികാരികൾ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button