KottayamKeralaNattuvarthaLatest NewsNews

നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​ : 23കാരനെ കാപ്പ ചുമത്തി നാടുകടത്തി

ക​ങ്ങ​ഴ കൊ​റ്റം​ചി​റ ത​കി​ടി​യേ​ല്‍ അ​ബി​നെ (23)യാണ് കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തിയത്

കോ​ട്ട​യം: നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. ജി​ല്ല​യി​ലെ ഗു​ണ്ട​യും മോ​ഷ​ണം, പി​ടി​ച്ചു​പ​റി, ക​വ​ര്‍ച്ച, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍ തു​ട​ങ്ങി കേസുകളിൽ പ്രതിയുമായ ക​ങ്ങ​ഴ കൊ​റ്റം​ചി​റ ത​കി​ടി​യേ​ല്‍ അ​ബി​നെ (23)യാണ് കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തിയത്.

ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ബി​നെ ക​റു​ക​ച്ചാ​ല്‍ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത് വി​യ്യൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ല്‍ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കിയത്. മ​ണി​മ​ല പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ല്‍ റി​മാ​ൻ​ഡി​ല്‍ ക​ഴി​ഞ്ഞു​വ​രു​ന്ന​തി​നി​ടെ​യാ​ണ് കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : മുറിയിൽ പൂട്ടിയിട്ട് റിൻസീനയ്‌ക്കൊപ്പം പലതരം വീഡിയോ എടുത്തു:ഹണിട്രാപ്പിലാക്കി പണംതട്ടിയ യുവതിയും കാമുകനും സ്ഥിരംപ്രതികൾ

ക​റു​ക​ച്ചാ​ല്‍, മ​ണി​മ​ല പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ആ​ളു​ക​ളെ ആ​ക്ര​മി​ച്ച് ക​വ​ര്‍ച്ച ന​ട​ത്തി​യ കേ​സു​ക​ളി​ലും മു​ണ്ട​ക്ക​യം പീ​രു​മേ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ വാ​ഹ​ന​മോ​ഷ​ണ​ക്കേ​സു​ക​ളി​ലും ഇയാൾ പ്രതിയാണ്. മാത്രമല്ല നാ​ട്ടി​ല്‍ ല​ഹ​ള​യു​ണ്ടാ​ക്കാ​ൻ ഇ​ട​യി​രി​ക്ക​പ്പു​ഴ ഭാ​ഗ​ത്തെ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ ആ​ക്ര​മി​ച്ച കേ​സി​ലും അ​ബി​ന്‍ പ്ര​തി​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button