ലക്നൗ : കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് യുവ വനിതാ പ്രവർത്തകരുടെ കുത്തൊഴുക്ക്. പ്രിയങ്ക മൗര്യയ്ക്കും വന്ദന സിംഗിനും ശേഷം യുപിയിലെ കോൺഗ്രസ് പ്രവർത്തകയായ പല്ലവി സിംഗാണ് ഏറ്റവും ഒടുവിൽ ബിജെപിയിലേക്ക് വന്നിരിക്കുന്നത്.
കോൺഗ്രസിന്റെ ‘ലഡ്കി ഹൂൺ ലഡ് സക്തി ഹൂൺ’ എന്ന ക്യാമ്പയിനിന്റെ പ്രധാന മുഖങ്ങളിൽ ഒരാളായിരുന്നു പല്ലവി സിംഗ്. ഞാനൊരു പെൺകുട്ടിയാണ്, എനിക്ക് പോരാടാൻ കഴിയുമെന്ന പ്രഖ്യാപനത്തോടെ കോൺഗ്രസ് ആരംഭിച്ച ക്യാമ്പയിനായിരുന്നു ‘ലഡ്കി ഹൂൺ ലഡ് സക്തി ഹൂൺ’. ഇതേ ക്യാമ്പയിനിലെ തന്നെ പ്രധാനികളായ കോൺഗ്രസ് പ്രവർത്തകരായിരുന്നു ഏതാനും നാളുകൾക്ക് മുമ്പ് ബിജെപിയിലേക്ക് എത്തിയ പ്രിയങ്ക മൗര്യയും വന്ദന സിംഗും.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഹൈക്കമാന്‍ഡിന്റെ ഭാഗത്തു നിന്നും വേണ്ടത്ര ഇടപെടല്‍ ഉണ്ടായിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു വന്ദന സിംഗ് ബുധനാഴ്ച ബിജെപിയില്‍ ചേര്‍ന്നത്. പുതിയതായി പാർട്ടിയിൽ ചേർന്നവർക്കാണ് കോൺഗ്രസ് പ്രാമുഖ്യം നൽകുന്നത്. കഴിഞ്ഞ ആറ് വർഷമായി താൻ കോൺഗ്രസിൽ പ്രവർത്തിക്കുകയാണ്. എന്നിട്ടും പ്രിയങ്കാഗാന്ധിയുമായി ഒന്ന് സംസാരിക്കാൻ പോലുമുള്ള അവസരം നൽകിയില്ലെന്നും വന്ദന സിംഗ് പറഞ്ഞിരുന്നു. തങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താനും പാർട്ടി അനുവദിച്ചിട്ടില്ലെന്നും വന്ദന സിംഗ് പറഞ്ഞു.
Post Your Comments