PalakkadLatest NewsKeralaNattuvarthaNews

യഥാർത്ഥ മനോരോഗി നായര് കരുതുന്നതു പോലെ പണിക്കരല്ല, അത് നിങ്ങൾ ശമ്പളത്തിനു വച്ചിരിക്കുന്ന പണിക്കാർ ആണ്:ശ്രീജിത്ത് പണിക്കർ

പാലക്കാട്: മാധ്യമ പ്രവർത്തകൻ ശ്രീകണ്ഠൻ നായർക്കെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. പൂക്കൾ ടിവിയുടെ ചേട്ടൻ ടിവിയെ തകർക്കാൻ നടക്കുന്ന മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി നായര് കരുതുന്നതു പോലെ പണിക്കരല്ല, അത് നിങ്ങൾ ശമ്പളത്തിനു വച്ചിരിക്കുന്ന പണിക്കാർ ആണെന്നും ശ്രീജിത്ത് പറയുന്നു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

പ്രിയപ്പെട്ട തിരുമണ്ടൻ നായരേ,
നായരുടെ അങ്കലാപ്പ് മനസ്സിലാക്കുന്നു. കളിയാക്കൽ സഹിക്കവയ്യാതെ നായർ സോഷ്യൽ മീഡിയയിൽ നിന്ന് മുങ്ങിയത് നമ്മളും അറിഞ്ഞിരുന്നു. എന്നിട്ട് ഇപ്പോൾ പറയുന്നു, പോസ്റ്റുകൾ വായിച്ച് ചിരിച്ച് ശ്വാസം മുട്ടിയതു കൊണ്ട് മുങ്ങിയതാണെന്ന്. ഫയങ്കരം തന്നെ!
പൂക്കൾ ടിവിയുടെ ചേട്ടൻ ടിവിയെ തകർക്കാൻ നടക്കുന്ന മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി നായര് കരുതുന്നതു പോലെ പണിക്കരല്ല, അത് നിങ്ങൾ ശമ്പളത്തിനു വച്ചിരിക്കുന്ന പണിക്കാർ ആണ്.

‘മതപരമായ ഭിന്നിപ്പുണ്ടാകും, രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരേ ഡ്രസ് കോഡ് ഏർപ്പെടുത്തണം’: സുപ്രീം കോടതിയിൽ ഹർജി

എന്നിട്ടും പണിക്കരോടാണ് വിരോധമെങ്കിൽ നമുക്ക് പണിക്കരുടെ ശബ്ദസന്ദേശം റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചാലോ? അല്ലെങ്കിൽ വ്യാജ ചെമ്പോലയിൽ ഒരു ചെറിയ കൂടോത്രം നടത്തിയാലോ? എന്തൊക്കെ ചെയ്താലും പണിക്കരുടെ കാലിന്റെ ‘മുട്ടിൽ’ മരം മുറിച്ച് ഇടരുത്. അവനൊക്കെ പോസ്റ്റ്മോർട്ടം കഴിഞ്ഞ് സുഖമായി തിരികെ വരും. അതാ ഇനം.
വേറെന്താ വഴി? ആലോചിക്ക്. ഒരു രണ്ട് റൗണ്ട് കൂടി അങ്ങോട്ടുമിങ്ങോട്ടും പുൽച്ചാടി കണക്കെ ചാടിച്ചാടി നടക്ക്… എന്തേലും ഐഡിയ കിട്ടും… ഗുഡ്ബായ്…
തേങ്സ്
പണിക്കർ

shortlink

Related Articles

Post Your Comments

Related Articles


Back to top button