കർണാടകയിലെ ഹിജാബ് വിഷയം അന്താരാഷ്‌ട്ര തലത്തിലും ചർച്ചയാകവേ, ഹിജാബ് വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. മതപരമായ വസ്ത്രങ്ങൾ കോടതി ഉത്തരവ് വരുന്നത് വരെ കോളേജിൽ നിരോധിച്ചിരിക്കുകയാണ്. ഒരു സ്ഥാപനത്തിലെ യൂണിഫോമുകളിൽ മതചിഹ്നങ്ങൾ എത്രവരെയാകാം എന്ന കാര്യത്തിൽ കൃത്യമായ നിബന്ധനകൾ ഉണ്ടായിരിക്കണമെന്ന് ശ്രീജിത്ത് പണിക്കർ ഏഷ്യാനെറ്റ് ന്യൂസിന്റെ ചാനൽ ചർച്ചയിൽ വ്യക്തമാക്കി.
ഹിജാബ് ആവശ്യപ്പെടുന്ന പെൺകുട്ടികൾ ബുർഖ ധരിച്ച് കോളേജിൽ എത്തുന്നത് എന്തിനാണ്? ഒരു മതവസ്ത്രത്തിനു വേണ്ടി വാദിക്കുന്ന അധ്യാപകൻ പ്രധാനമന്ത്രിയുടെ ആചാരപരമായ വസ്ത്രത്തെ ഫാൻസി ഡ്രസ് എന്ന് ആക്ഷേപിക്കുന്നത് എന്തിനാണ്? മുസ്ലിം മതവേഷത്തെ എതിർത്ത അംബേദ്കറെ ചാരി തെറ്റായ വാദമുന്നയിക്കാൻ ശ്രമിക്കുന്നത് എന്തിനാണ്? യൂണിഫോമിലെ മതചിഹ്നങ്ങളുടെ പരിധി കോടതി നിർണ്ണയിക്കട്ടെ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Also Read:മുട്ടവെള്ളയുടെ ആരോഗ്യ ഗുണങ്ങൾ!
ഹിജാബ് വിഷയവുമായി ബന്ധപ്പെട്ടുയർന്ന വന്നിരിക്കുന്ന പ്രതിഷേധ പ്രകടനങ്ങളും കർണാടകയിലെ മുസ്കാൻ എന്ന പെൺകുട്ടിയും അടക്കമുള്ളവർ ധരിച്ചിരിക്കുന്നത് കേവലം ഹജാബ് മാത്രമല്ലെന്നും ശരീരം മൂടുന്ന രീതിയിൽ കറുത്ത വസ്ത്രം ധരിച്ചാണ് അവർ എത്തിയിരിക്കുന്നതെന്നും ശ്രീജിത്ത് പണിക്കർ ചൂണ്ടിക്കാട്ടുന്നു. ഹിജാബിനു വേണ്ടി വാദിക്കുന്നവരും പ്രതിഷേധിക്കുന്നവരും ഇത്തരം പൂർണമായി മറയ്ക്കുന്ന പർദ്ദപോലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തുന്നത് എത്രത്തോളം ശരിയാണെന്ന ചോദ്യവും ഉയരുന്നുണ്ട്. മുസ്ലിം ലീഗ്, എം.എസ്.എഫ് അടക്കമുള്ളവർ പറയുന്നത് അത് വസ്ത്ര സ്വാതന്ത്ര്യം ആണെന്നും മത സ്വാതന്ത്ര്യം ആണെന്നുമാണ്. അതെല്ലാം ഭരണഘടനാ അനുശാസിക്കുന്നുണ്ടെങ്കിലും ഒരു സ്ഥാപനത്തിന് തങ്ങളുടെ യൂണിഫോം നിഷ്കർഷിക്കാൻ സാധിക്കുമെന്നും ശ്രീജിത്ത് പണിക്കർ ചൂണ്ടിക്കാട്ടുന്നു.
‘ഏത് വസ്ത്രമാണ് മറ്റൊരാൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്? എന്നെ സംബന്ധിച്ചിടത്തോളം ആരെങ്കിലും പർദ്ദ ധരിച്ച് ചർച്ചയിൽ പങ്കെടുത്താലോ അല്ലെങ്കിലോ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. കാവി വസ്ത്രമോ? പർദ്ദയെ ഒന്നും എന്നെ ബുദ്ധിമുട്ടിക്കുന്നില്ല’, ശ്രീജിത്ത് പണിക്കർ പറഞ്ഞു. ഹിജാബ് ധരിക്കുന്നത് മറ്റൊരാൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന കാര്യമല്ല എന്ന് ചർച്ചയിൽ പങ്കെടുത്ത ഫാത്തിമ തഹ്‌ലിയ പറഞ്ഞിരുന്നു. ഇതിനു മറുപടി നൽകുകയായിരുന്നു ശ്രീജിത്ത് പണിക്കർ.
‘എന്തിനാണ് സ്‌കൂളിൽ ഒരു യൂണിഫോം. അതിൽ ഐഡന്റിറ്റി ഉണ്ട്, യൂണിഫോമിറ്റി ഉണ്ട്, വലുപ്പ ചെറുപ്പമില്ലായ്മ ഉണ്ട്, അതിനെല്ലാം അപ്പുറത്തേക്ക് നമ്മൾ തമ്മിൽ വ്യത്യാസമുണ്ട് എന്ന് തോന്നിപ്പിക്കുകയുയല്ല ഒരു യൂണിഫോമിന്റെ ഉദ്ദേശം. യാതൊരു വിവേചനവും ഇല്ല എന്നതാണ് യൂണിഫോം ചൂണ്ടിക്കാട്ടുന്നത്’, ശ്രീജിത്ത് പണിക്കർ പറയുന്നു.
Post Your Comments