Latest NewsIndiaInternational

ഹൂതികളുടെ ആക്രമണം : സൗദി വെടിവെച്ച് വീഴ്ത്തിയ ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് പരിക്കേറ്റവരിൽ ഇന്ത്യക്കാരനും

റിയാദ്: സൗദി അറേബ്യയിൽ നടന്ന ഹൂതികളുടെ ആക്രമണത്തെ തുടർന്ന് സൈന്യം വെടിവെച്ച് വീഴ്ത്തിയ ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണു പരിക്കേറ്റവരിൽ ഒരു ഇന്ത്യക്കാരനും. തലസ്ഥാന നഗരമായ റിയാദിൽ ഇന്നലെയാണ് ആക്രമണം നടന്നത്.

ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ ആകെ മൊത്തം 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ രണ്ട് പേരൊഴികെ മറ്റുള്ളവരെല്ലാം വിദേശികളാണ്. യമനിലെ വിമതരുടെ ഈ പ്രവൃത്തിയെ സൗദി അധികാരികൾ വിശേഷിപ്പിച്ചത്. അബ്ഹ ഇന്റർനാഷണൽ എയർപോർട്ട് ലക്ഷ്യമിട്ട് നീങ്ങിക്കൊണ്ടിരുന്ന ഒരു ഡ്രോൺ സൗദി വ്യോമ പ്രതിരോധ സംവിധാനങ്ങൾ വെടിവെച്ചു വീഴ്ത്തിയ കാര്യം ഔദ്യോഗിക വക്താവായ ജനറൽ തുർക്കി അൽ മൽകിയാണ് പുറത്തു വിട്ടത്.

അന്താരാഷ്ട്ര മനുഷ്യാവകാശ നിയമപ്രകാരം, പൗരന്മാർ തിങ്ങിനിറഞ്ഞ വിമാനത്താവളം ആക്രമിക്കുന്നത് ഗുരുതരമായ കുറ്റമാണ്. ആഴ്ചകൾക്കു മുൻപാണ് ഹൂതി വിമതർ അബുദാബി അന്താരാഷ്ട്ര വിമാനത്താവളം ആക്രമിച്ചത്. ഹൂതികൾ lക്കെതിരെ യുദ്ധം ചെയ്യുന്ന അന്താരാഷ്ട്ര സഖ്യത്തിന് ഭാഗമാണ് യുഎഇ. ഐക്യരാഷ്ട്രസംഘടന അടക്കം നിരവധി പ്രമുഖ സ്ഥാപനങ്ങളിൽ ഈ ആക്രമണത്തെ അപലപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button