ചെന്നൈ : സ്കൂളുകളിൽ ജാതിയും ,മതവും കൊണ്ടു പോകേണ്ട കാര്യമില്ലെന്ന് ബിജെപി നേതാവും , നടിയുമായി ഖുശ്ബു സുന്ദർ . ബുർഖ ധരിക്കുന്നത് ഇസ്ലാമിക സ്ത്രീകളുടെ ഇഷ്ടപ്രകാരമാണ് , എന്നാൽ അത് സ്കൂളിൽ ധരിക്കണമെന്ന് വാശിപിടിക്കരുത് . അത് സ്കൂളിന്റെ വാതിൽപ്പടി വരെ ധരിക്കാം. എന്നാൽ സ്കൂളിനുള്ളിൽ നിങ്ങൾക്ക് ഒരു യൂണിഫോമുണ്ട് അത് ധരിക്കണം .
ഞാനും ഇസ്ലാം സമുദായത്തിൽപ്പെട്ടതാണ് . പക്ഷെ ഹിജാബ് ധരിച്ച് സ്കൂളിൽ പോയിട്ടില്ല . സ്കൂളിന്റെ ഗേറ്റ് വരെ ഹിജാബ് ധരിച്ചാലും സ്കൂളിനുള്ളിൽ പോകുമ്പോൾ യൂണിഫോം തന്നെയാണ് ഞാൻ ധരിച്ചിരുന്നത് . മറ്റ് ഇസ്ലാം സമുദായത്തിലെ ഫ്രണ്ട്സും അങ്ങനെ തന്നെയായിരുന്നു . എന്റെ മക്കളും യൂണിഫോം ധരിച്ചാണ് സ്കൂളിൽ പോകുന്നത് .
ചെന്നൈ കോർപ്പറേഷനിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥികളെ പിന്തുണച്ച് പ്രചാരണത്തിനിറങ്ങിയ ഖുശ്ബു മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.കുട്ടികളിൽ എന്തിനാണ് ഇത്തരത്തിൽ ജാതിയും ,മതവും കലർത്തുന്നത് . കാവി ഇട്ട് മാത്രമേ തങ്ങൾ വരൂവെന്ന് ആരും പറഞ്ഞിട്ടില്ല . പക്ഷെ ഇവിടെ ഹിജാബ് ഇട്ടേ വരൂവെന്ന് പറയുന്നവരാണ് ഉള്ളത് . സ്കൂളിൽ പോകുമ്പോൾ യൂണിഫോം ധരിക്കില്ല , ഹിജാബ് മാത്രമേ ധരിക്കൂവെന്ന് നിങ്ങൾ ആരെങ്കിലും പറഞ്ഞിട്ടുണ്ടോയെന്നും ഖുശ്ബു മാധ്യമപ്രവർത്തകരോട് ചോദിച്ചു.
Post Your Comments