
ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തക റാണ അയ്യൂബിന്റെ 1.77 കോടിയുടെ അനധികൃത സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. റാണ അയ്യൂബ് തന്റെയും കുടുംബാംഗങ്ങളുടെയും സേവിംഗ്സ് അക്കൗണ്ട് വഴിയാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയത്. പൊതു ജനങ്ങളില്‍ നിന്ന് കോടികളാണ് ഇവര്‍ പിരിച്ചെടുത്തത്. മാധ്യമപ്രവര്‍ത്തകയായിരിക്കെ പൊതുജനങ്ങളില്‍ നിന്ന് കോടികള്‍ പിരിച്ചെടുത്ത മൂന്ന് കേസുകളാണ് എഫ്ഐആറില്‍ ഉള്ളത്.
ചേരി നിവാസികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയുള്ള ഫണ്ടുകള്‍, അസം, ബിഹാര്‍, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട്, 2021 മെയ്-ജൂണ്‍ മാസത്തില്‍ ഇന്ത്യയിലെ കൊറോണ ബാധിച്ച ആളുകള്‍ക്കുള്ള സഹായം എന്നിവയിലാണ് തട്ടിപ്പ് നടത്തിയത്. കള്ളപ്പണം വെളുപ്പിക്കല്‍, അനധികൃത സ്വത്ത് സമ്പാദനം, ഉപയോഗം എന്നിവയ്‌ക്ക് എതിരെയാണ് നിയമ നടപടി സ്വീകരിച്ചത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിയപ്രകാരം ഇവര്‍ക്കെതിരെ സെക്ഷന്‍ 4 പ്രകാരം കേസെടുത്തു. റാണ അയ്യൂബ് മാധ്യമപ്രവര്‍ത്തകയായിരിക്കെ, വിദേശ സംഭാവന നിയന്ത്രണ നിയമം 2010 പ്രകാരം അനുമതികളില്ലാതെ വിദേശപണം സ്വീകരിച്ചതായുംഎഫ്ഐആറില്‍ പറയുന്നു. കെറ്റോ ഓണ്‍ലൈന്‍ വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ വെബ്സൈറ്റിലൂടെയാണ് ധനസമാഹരണ ക്യാമ്പയ്നുകള്‍ ആരംഭിച്ചത്.
സേവിംഗ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് നെറ്റ് ബാങ്കിംഗ് വഴി 50 ലക്ഷം രൂപ പിന്‍വലിച്ച് മറ്റൊരു കറന്റ് ബാങ്ക് അക്കൗണ്ട് തുറന്നു. പിന്നീട് സേവിംഗ് ബാങ്ക് അക്കൗണ്ടില്‍ നിന്നും സഹോദരിയുടെയും അച്ഛന്റെയും ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം കൈമാറി. എന്നാല്‍ ഇത് എന്താവശ്യത്തിന് ഉപയോഗിച്ചുവെന്ന് വ്യക്തമല്ല.
Post Your Comments