അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് സമുദ്രാതിര്‍ത്തിയില്‍നിന്ന് 11 പാക്കിസ്ഥാന്‍ ബോട്ടുകള്‍ പിടികൂടിയത് ബിഎസ്എഫിന്റെ നിര്‍ണ്ണായക ഇടപെടലിന് ഒടുവില്‍. ബിഎസ്‌എഫ് ബുധനാഴ്ച രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് പാക്ക് മത്സ്യബന്ധന ബോട്ടുകള്‍ എന്ന രീതിയിലുള്ള ഭീകരരെ പിടികൂടിയത്. മറഞ്ഞിരിക്കുന്ന പാക്കിസ്ഥാന്‍ സ്വദേശികളെ കണ്ടെത്താന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍.
കമാണ്ടോകളും പങ്കെടുത്തു. അട്ടിമറിക്ക് എത്തിയവരാണ് ബോട്ടിലുള്ളതെന്നാണ് സംശയം. വിശദ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. സമുദ്രാതിര്‍ത്തി ലംഘിച്ച ബോട്ടുകളാണ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയില്‍ എടുത്തു. പരിശോധന തുടരുന്നതായി ബിഎസ്‌എഫ് അറിയിച്ചു. ചതുപ്പ് മേഖലയിലാണ് മത്സ്യത്തൊഴിലാളികള്‍ കടന്നു കയറിയത്. ഇവിടെ ഇവര്‍ ഒളിച്ചിരുന്നിരുന്നു. ഈ മേഖലയാകെ കമാണ്ടോകള്‍ വളഞ്ഞിട്ടുണ്ട്.
മുംബൈ മോഡല്‍ ആക്രമണങ്ങള്‍ ലക്ഷ്യമിട്ട് എത്തിയവരാണ് കച്ചില്‍ കുടുങ്ങിയതെന്നാണ് സൂചന. അതുകൊണ്ട് തന്നെ എല്ലാവരേയും പിടിക്കും വരെ സൈനിക നടപടികള്‍ തുടരും. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഹരാമിനല്ല മേഖലയില്‍ ബുധനാഴ്ച പാക്കിസ്ഥാന്‍ മത്സ്യബന്ധന ബോട്ടുകളും മത്സ്യത്തൊഴിലാളികളും നുഴഞ്ഞുകയറിയിതായി ബിഎസ്‌എഫിന് വിവരം ലഭിച്ചിരുന്നു.
തുടര്‍ന്ന് ബിഎസ്‌എഫിന്റെ നേതൃത്വത്തില്‍ നടത്തിയ വ്യാപക തിരച്ചിലിലാണ് 11 ബോട്ടുകള്‍ പിടിച്ചെടുത്തത്. ഇനി ആരെങ്കിലുമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. സമുദ്രത്തിലും മറ്റും ഇടപെടല്‍ നടത്താന്‍ കഴിയുന്ന പ്രത്യേക പരിശീലനം നേടിയ കമാണ്ടോകളെയാണ് ഓപ്പറേഷന് വിനിയോഗിച്ചിട്ടുള്ളത്.
ചതുപ്പ് നിലങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന പാക് സ്വദേശികള്‍ എന്ന് കരുതപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 300 ചതുരശ്ര കിലോ മീറ്ററില്‍ ബിഎസ്‌എഫ് തിരച്ചില്‍ ശക്തമാക്കി. ഗുജറാത്തിലെ കച്ച് മേഖലയില്‍ പാക് മത്സ്യബന്ധന ബോട്ടുകളും മത്സ്യത്തൊഴിലാളികളുടേയും നുഴഞ്ഞു കയറ്റം ഇന്നലെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിഎസ്‌എഫിന്റെ നേതൃത്വത്തില്‍ വലിയ തോതിലുള്ള തിരച്ചില്‍ നടത്തിയത്.
ചതുപ്പ് നിലങ്ങളിലാണ് പാക് സ്വദേശികള്‍ ഒളിച്ചിരിക്കുന്നതെന്നാണ് വിവരം. വ്യോമ സേനയുടെ ഹെലികോപ്ടറുകളിലായി മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്.
Post Your Comments