പാലക്കാട് : വിവാദങ്ങളോട് പ്രതികരിച്ച് മലമ്പുഴ കൂർമ്പാച്ചി മലയിൽ നിന്ന് സൈനികർ രക്ഷപ്പെടുത്തിയ ബാബു.വിവാദങ്ങളിൽ വിഷമം ഉണ്ടെന്നും ഞങ്ങൾ ആർഎസ്എസുകാരാണെന്നും ബാബുവും സഹോദരൻ ഷാജിയും പറഞ്ഞു. മലയിൽ കയറിയതിന് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്ന് സോഷ്യൽമീഡിയകളിൽ ചർച്ചകൾ നടന്നിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്.
ഞങ്ങൾ ആർഎസ്എസുകാരാണ്. ശാഖയിൽ പോകാറുണ്ട്. ആർഎസ്എസിന്റെ പ്രാഥമിക സംഘ ശിക്ഷ വർഗിൽ ഉൾപ്പെടെ പങ്കെടുത്തിട്ടുണ്ടെന്നും ബാബുവും സഹോദരനും പറഞ്ഞു. അച്ഛൻ ഹിന്ദുവാണ്, ബാബുവിശ്വനാഥൻ, ഷാജി വിശ്വനാഥൻ എന്നതാണ് തങ്ങളുടെ മുഴുവൻ പേര്. ഞങ്ങൾ തീവ്രവാദികൾ അല്ലെന്നും കടുത്ത ദേശസ്‌നേഹികൾ തന്നെയാണെന്നും സഹോദരങ്ങൾ കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും രണ്ടു കൂട്ടുകാരും കൂര്‍മ്പാച്ചിമല കയറാന്‍ പോയത്. പകുതിവഴി കയറിയപ്പോള്‍ കൂട്ടുകാര്‍ മടങ്ങിയെങ്കിലും ബാബു കയറ്റം തുടര്‍ന്നു. മലയുടെ മുകള്‍ത്തട്ടില്‍നിന്ന് അരക്കിലോമീറ്ററോളം താഴ്ചയുള്ള മലയിടുക്കിലാണ് ബാബു കുടുങ്ങിയത്. 48 മണിക്കൂറിന് ശേഷം സൈന്യവും എൻ.ഡി.ആർ.എഫും പോലീസും പർവതാരോഹകരും ഐ.ആർ.ഡബ്ല്യു അടക്കമുള്ള സന്നദ്ധ സംഘടനകളും ചേർന്നാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്.
Post Your Comments