കൂളിംഗ് ഗ്ലാസ് വച്ച് കൂളായി ദുബായ് എക്സ്പോയിൽ നിൽക്കുന്ന മന്ത്രി മുഹമ്മദ് റിയാസിനെ പുകഴ്ത്തി വ്ലോഗർ സുശാന്ത് നിലമ്പൂർ. റിയാസ് മന്ത്രി ആയശേഷം കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ മുക്കിലും മൂലയിലും റോഡ് പണി തകൃതിയായി നടക്കുന്നുണ്ടെന്നും അക്കാര്യത്തിൽ എതിർ പാർട്ടിയിൽ പെട്ടവർക്ക് പോലും തുറന്നു സമ്മതിക്കേണ്ടി വരുമെന്നും സുശാന്ത് പറയുന്നു. റിയാസിന്റെ പുതിയ ഫോട്ടോ രക്ഷയില്ലെന്ന് വ്യക്തമാക്കിയ സുശാന്ത് ആ ഫോട്ടോ തന്റെ ഫേസ്‌ബുക്ക് പേജിലിൽ പങ്കുവെക്കുകയും ചെയ്തു.
റിയാസ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ മന്ത്രി പങ്കുവെച്ച ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂളിംഗ് ഗ്ലാസ് വച്ച് കോട്ടുമിട്ടാണ് ദുബായ് എക്സ്പോയിലെ മന്ത്രിയുടെ നിൽപ്പ്. ഇതിനെ ട്രോളിയും പ്രശംസിച്ചും ഇതിനോടകം തന്നെ ധാരാളം പേർ രംഗത്തുവന്നിട്ടുണ്ട്. ദുബായ് എക്സ്പോയിൽ ഇന്ത്യയുടേതിനു പുറമേ സൗദി അറേബ്യ, യുഎസ്എ, ജർമനി പവലിയനുകൾ സന്ദർശിച്ചുകൊണ്ടാണ് മന്ത്രി തന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
അതേസമയം, കേരളത്തിലെ ദേശീയപാത ആറ് വരിപ്പാതയാക്കുന്ന പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ് എന്ന് മന്ത്രി അറിയിച്ചു. കാസർഗോഡ് തലപ്പാടി മുതൽ തിരുവനന്തപുരം ചെങ്കള വരെയുള്ള 669 കിലോമീറ്റർ പ്രവൃത്തിയുടെ ഓരോ ഘട്ടവും പരിശോധിച്ചു വരുന്നുണ്ട്. ആകെ 20 റീച്ചുകളിലായാണ് പ്രവൃത്തി നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി പദ്ധതിയുടെ 25 ശതമാനം തുക സംസ്ഥാന സർക്കാരാണ് നിർവ്വഹിക്കുന്നത്. ദേശീയപാതാ അതോറിറ്റിയുമായി ചേർന്ന് യോഗങ്ങൾ നടത്തുകയും ഓരോ റീച്ചിൻ്റെയും പുരോഗതി വിലയിരുത്തിയുമാണ് പ്രവൃത്തി മുന്നോട്ട് പോവുന്നത്. സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കുക എന്നതാണ് സർക്കാരിൻ്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
Post Your Comments