മുംബൈ : കര്‍ണാടകയിലെ ഹിജാബ് വിവാദം രാജ്യത്ത് ആളിക്കത്തുന്നതിനിടെ ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തറിന്റെ പ്രസ്താവന ചര്‍ച്ചയാകുന്നു. ട്വിറ്ററിലായിരുന്നു അദ്ദേഹം ഇത് സംബന്ധിച്ച് പ്രസ്താവന നടത്തിയത്. ‘ഹിജാബ് സ്ത്രീകള്‍ക്കുള്ള അല്ലാഹുവിന്റെ കല്‍പ്പനയാണ്, അവര്‍ അതനുസരിക്കാന്‍ ബാദ്ധ്യസ്ഥരാണ്. എന്നാല്‍ താന്‍ ഒരിക്കലും ഹിജാബിനെ അനുകൂലിക്കുന്നില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
Read Also : ഹിജാബ് വിവാദം: ഇത് കേരളത്തിന്റെ മറുപടി? പൂവച്ചല്‍ സ്‌കൂള്‍ കെട്ടിടോദ്ഘാടന ചടങ്ങിലെ ചിത്രം വൈറലാകുന്നു
‘എന്നാല്‍ ഹിജാബിന്റെ പേരില്‍ ഉണ്ടാക്കുന്ന ഈ അനാവശ്യ വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെട്ടത് വിദ്യാര്‍ത്ഥിനികളാണെന്നതിനാല്‍ വലിയ വിഷമം ഉണ്ടാക്കുന്നു. മതപരമായ വസ്ത്രധാരണത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തി പ്രതിഷേധം സംഘടിപ്പിക്കുന്ന ഗുണ്ടാ സംഘങ്ങളോട് വെറുപ്പും പുച്ഛവുമാണ്’ ജാവേദ് അക്തര്‍ പറഞ്ഞു.
ഇതോടെ ജാവേദ് അക്തറിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളില്‍ വര്‍ഗീയ വാദികള്‍ വലിയ തോതില്‍ സൈബറാക്രമണം അഴിച്ചുവിടുകയും ചെയ്തു.
Post Your Comments