
തൃശൂർ: പത്തൊമ്പതുകാരിയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാറളം കിഴുത്താണി സ്വദേശി ജ്യോതി പ്രകാശിന്റെ മകൾ സാന്ത്വനയെയാണ് വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊടുങ്ങല്ലൂർ കെകെടിഎം കോളജിലെ രണ്ടാം വർഷ ബിഎസ്‌സി വിദ്യാർത്ഥിനിയാണ് സാന്ത്വന.വ്യാഴാഴ്ച രാവിലെ അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. ഇരിങ്ങാലക്കുട ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ജനറൽ ആശുപത്രിയിലേക്കു മാറ്റി. കാട്ടൂർ പോലീസ് മേൽനടപടി സ്വീകരിച്ചു.
സമീപവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹതയുള്ളതായി പോലീസ് അറിയിച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കാട്ടൂര്‍ എസ്.ഐ പറഞ്ഞു. അമ്മ രജ്ജിത, സഹോദരി മാളവിക.
Post Your Comments