തിരുവനന്തപുരം: കേരളത്തെ കരുവാക്കിയുളള യോഗി ആദിനാഥിന്റെ പ്രതികരണത്തില്‍ ശ്രദ്ധിച്ചു വോട്ടു ചെയ്യണമെന്നു പറഞ്ഞതില്‍ ആശ്ചര്യം തോന്നിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതു അളവുകോലിട്ടു അളന്നു നോക്കിയാലും സൂചികയില്‍ കേരളം മുന്നിലാണെന്നും എന്നിട്ടും കേരളം പോലെ ആകരുതെന്നാണ് യോഗി പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ബിജെപിയുടേത് പുരോഗതിയെയും പുരോഗമന സമീപനങ്ങളെയും തിരസ്കരിക്കുന്നതും വിദ്വേഷത്തിൽ കെട്ടിപ്പൊക്കിയതുമായ രാഷ്ട്രീയമാണ്. വർഗീയ രാഷ്ട്രീയത്തിനു വളരാൻ സാധിക്കാത്ത വിധം മതനിരപേക്ഷകതയും ജനാധിപത്യവും ആധുനിക മൂല്യങ്ങളും കൊണ്ടു തീർത്ത ശക്തമായ സാമൂഹിക അടിത്തറയുള്ള കേരളം സംഘപരിവാറിന് അപ്രാപ്യമായ ഇടമാണ്. അതുകൊണ്ടു തന്നെ കേരളത്തിനെതിരെ ദുഷ്പ്രചരണം നടത്തുക എന്നത് അവരുടെ പ്രധാന അജൻഡകളിൽ ഒന്നാണ്.’ പിണറായി വിജയൻ പറഞ്ഞു.
വിനീതയുടെ കൊലപാതകം : പോലീസ് അന്വേഷണം ഊർജിതമാക്കി , കൊലയാളി സംസാരിച്ചത് ഹിന്ദിയിൽ
സാമൂഹിക ജീവിതത്തില്‍ ലോകത്തില്‍ തന്നെ മുന്നില്‍ നില്‍ക്കുന്ന കേരളത്തിനൊപ്പം എത്താന്‍ യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് യോഗി ആദിനാഥിനെ ഭയന്നിട്ടാകുമെന്നും യുപിയിലെ ജനങ്ങൾക്ക് കേരളത്തിനോട് കിടപിടിക്കുന്ന പുരോഗതി ആർജിക്കാൻ തക്ക ശ്രദ്ധക്കുറവ് ഉണ്ടാകട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments