ThiruvananthapuramNattuvarthaLatest NewsKeralaIndiaNews

ഗുജറാത്ത് സമുദ്രാർത്തിയിൽ നിന്ന് 11 പാകിസ്താൻ ബോട്ടുകൾ പിടികൂടി

ഗുജറാത്ത് : കച്ചിൽ സമുദ്രാതിർത്തിയിൽ നിന്ന് പതിനൊന്ന് പാകിസ്താൻ ബോട്ടുകൾ പിടികൂടി. ബിഎസ്എഫിന്റെ തിരച്ചിലിലാണ് 11 പാക് ബോട്ടുകൾ പിടികൂടിയത്.
ചതുപ്പ് നിലങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പാക് സ്വദേശികൾ എന്ന് കരുതപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. 300 ചതുരശ്ര കിലോ മീറ്ററിൽ ബിഎസ്എഫ് തിരച്ചിൽ ശക്തമാക്കി.

ഗുജറാത്തിലെ കച്ച് മേഖലയിൽ പാക് മത്സ്യബന്ധന ബോട്ടുകളും മത്സ്യത്തൊഴിലാളികളുടേയും നുഴഞ്ഞു കയറ്റം ഇന്നലെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിഎസ്എഫിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള തിരച്ചിൽ നടത്തിയത്.
ചതുപ്പ് നിലയങ്ങളിലാണ് പാക് സ്വദേശികൾ ഒളിച്ചിരിക്കുന്നതെന്നാണ് വിവരം. വ്യോമ സേനയുടെ ഹെലികോപ്ടറുകളിലായി മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button