NattuvarthaLatest NewsKeralaNews

‘യോഗി ആദിത്യനാഥിന്റെ വിമര്‍ശനം കേരളത്തിന് എതിരല്ല, തുറന്നുകാണിച്ചത് ഭരണപരാജയത്തെ’ : കെ സുരേന്ദ്രന്‍

അദ്ദേഹത്തിന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും വിമര്‍ശനം കേരളത്തിനെതിരാണെന്ന് വരുത്തി തീര്‍ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു

തിരുവനന്തപുരം : യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദപരാമര്‍ശത്തില്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അദ്ദേഹത്തിന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും വിമര്‍ശനം കേരളത്തിനെതിരാണെന്ന് വരുത്തി തീര്‍ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Also Read : ഇസ്ലാമിക മൂല്യങ്ങൾ ഏത് ദേശീയ സംസ്കാരത്തേക്കാളും വലുത്, കർണാടകയിലെ ബുർഖ ധരിക്കുന്ന പെൺകുട്ടികളെ പുകഴ്ത്തി താലിബാൻ

കേരളം എല്ലാത്തിലും നമ്പര്‍ വണ്ണാണെന്ന് പറയുന്ന പിണറായി പിന്നെന്തിനാണ് ചികിത്സയ്ക്ക് വേണ്ടി അമേരിക്കയില്‍ പോയതെന്ന് പറയണമെന്നും സുരേന്ദ്രന്‍ വാര്‍ത്താ കുറിപ്പില്‍ ചോദിച്ചു. സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പോലും സ്വര്‍ണ്ണക്കടത്ത് നടത്തുന്ന സാഹചര്യമാണ് കേരളത്തില്‍ ഉള്ളതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.ഭീകരവാദത്തോട് ഇവിടുത്തെ സര്‍ക്കാരിന് മൃദുസമീപനമാണുള്ളത.

ഐഎസിലേക്ക് ഏറ്റവും കൂടുതല്‍ റിക്രൂട്ട്മെന്റ് നടന്ന സ്ഥലം കേരളമാണ്. പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ അഴിഞ്ഞാടുന്ന സംസ്ഥാനമായി കേരളം മാറി. പിണറായി വിജയന്റെ സര്‍ക്കാരാണ് മതതീവ്രവാദികള്‍ക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കുന്നത്. പോലീസില്‍ പോലും പോപ്പുലര്‍ ഫ്രണ്ടുകാര്‍ അവരുടെ അജണ്ട നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുപിയെ വിമർശിക്കുന്നവർ കേരളത്തിന്റെ സ്ഥിതി മറക്കരുതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button