ആലപ്പുഴ: കർണാടകയിലെ കോളേജുകളിൽ നടക്കുന്ന ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി അധ്യാപകനും സംവിധായകനുമായ ജോൺ ഡിറ്റോ രംഗത്ത്. സ്കൂളിൽ കുട്ടികൾ യൂണിഫോമിട്ടു വരണമെന്നാണ് നിയമമെന്നും മുസ്ലീം കുട്ടികൾ തട്ടം ഇട്ട് വരുന്നത്തിൽ ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ അതിനു പകരം മുഴുനീളം മൂടുന്ന ബുർഖയിട്ട് വരുന്നത് എങ്ങനെ യൂണിഫോമാകും എന്ന് ജോൺ ഡിറ്റോ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
സ്റ്റുഡന്റ് പോലീസിന് ഹിജാബ് അനുവദിക്കാൻ കേസുകൊടുത്തപ്പോൾ പിണറായിയും കോടതിയും അതനുവദിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു കാരണവശാലും സ്കൂളിൽ ബുർഖ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ഞാനൊരധ്യാപകനാണ്. സ്കൂളിൽ കുട്ടികൾ യൂണിഫോമിട്ടു വരണമെന്നാണ്. മുസ്ലീം കുട്ടികൾ തട്ടം ഇട്ട് വരുന്നുണ്ട്. ഒരു പ്രശ്നവുമില്ല. അതിനു പകരം മുഴുനീളം മൂടുന്ന ബുർഖയിട്ട് വരുന്നത് എങ്ങനെ യൂണിഫോമാകും. ? നാളെ യൂണിഫോമിനുപകരം കാവി പുതച്ചു വരുകയോ ക്രിസ്ത്യൻ കുട്ടികൾ ആദ്യകുർബ്ബാനയുടെ വെള്ളയുടുപ്പിട്ടു വരുകയോ ചെയ്യുന്നത് സ്കൂളിൽ അനുവദിക്കാമോ? ഒരു കാരണവശാലും ബുർഖ സ്കൂളിൽ അനുവദിക്കരുത്.
കർണ്ണാടക ഗവൺമെന്റിന് ഐക്യദാർഢ്യം. Student Police ന് ഹിജാബ് അനുവദിക്കാൻ കേസുകൊടുത്തപ്പോൾ പിണറായിയും കോടതിയും അതനുവദിച്ചില്ല. അതാണ് ശരി.
ആ ശരി തന്നെ കന്നട ദേശത്തും.
Post Your Comments