ന്യൂഡൽഹി: റസ്ലിംഗ് താരവും മുൻ അന്താരാഷ്ട്ര ഹെവിവെയ്റ്റ് ചാമ്പ്യനുമായ ദലീപ് സിംഗ് റാണ ബിജെപിയിൽ അംഗത്വമെടുത്തു.’ഗ്രേറ്റ് ഖാലി’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന റാണ ഡൽഹി ബിജെപി കേരളത്തിൽ നടന്ന ചടങ്ങിലാണ് അംഗത്വം സ്വീകരിച്ചത്. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സമ്മർദം ചെയ്തിരുന്ന വ്യക്തിയായിരുന്നു ഖാലി. അതുകൊണ്ടു തന്നെ, പഞ്ചാബ് തിരഞ്ഞെടുപ്പിൽ വളരെ വലിയ ചലനം സൃഷ്ടിക്കുന്ന നീക്കമാണ് ഈ പാർട്ടി പ്രവേശനം.
പഞ്ചാബ് വംശജനായ ഖാലി, ബിജെപിയുടെ ദേശീയ നയങ്ങളിൽ ആകൃഷ്ടനായാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ഇന്ത്യയ്ക്ക് അനുയോജ്യനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് ചടങ്ങിനു ശേഷം നടന്ന പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര മോദിയുടെ തനിക്ക് വളരെ വലിയ ആരാധനയാണുള്ളതെന്നും, അതു കൊണ്ട് അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കണമെന്ന ചിന്ത വന്നതോടെയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
മുൻ റസ്ലിങ്ങ് ചാമ്പ്യൻ കൂടിയായിരുന്ന ഖാലി, മുൻപ് പഞ്ചാബ് പോലീസിലാണ് ജോലി ചെയ്തിരുന്നത്. നാല് ഹോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം മിന്നൽ മുരളിയുടെ പ്രോമോ വീഡിയോയിലൂടെ മലയാളികൾക്കും സുപരിചിതനാണ്.
Post Your Comments