Latest NewsUAENewsInternationalGulf

പ്രവാസി യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കവർച്ച നടത്തി: രണ്ടു യുവാക്കൾക്ക് തടവു ശിക്ഷ വിധിച്ച് ദുബായ് കോടതി

ദുബായ്: യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ രണ്ടു യുവാക്കൾക്ക് തടവു ശിക്ഷ വിധിച്ച് ദുബായ് കോടതി അറബ് പൗരന്മാർക്കാണ് കോടതി ആറു മാസത്തെ തടവു ശിക്ഷ വിധിച്ചത്. പ്രതികൾക്ക് കോടതി 3000 ദിർഹം പിഴയും ചുമത്തി. 20 കാരിയായ ഏഷ്യൻ യുവതിയിൽ നിന്നാണ് പ്രതികൾ കവർച്ച നടത്തിയത്. 2021 സെപ്തംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.

Read Also: ഹിജാബ് വിവാദം: ഇത് കേരളത്തിന്റെ മറുപടി? പൂവച്ചല്‍ സ്‌കൂള്‍ കെട്ടിടോദ്ഘാടന ചടങ്ങിലെ ചിത്രം വൈറലാകുന്നു

രണ്ട് പ്രതികൾ തന്റെ വീട്ടിൽ കയറി കവർച്ച നടത്തിയെന്നും വധിഭീഷണി മുഴക്കിയെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ കുറ്റക്കാരാണെന്ന് തെളിഞ്ഞു. തുടർന്നാണ് കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചത്.

Read Also: ‘തന്റെ വായ ഒരിക്കലും മൂടിക്കെട്ടാൻ സാധിക്കില്ല, മോദി പറയുന്നത് ഞാൻ എന്തിന് കേൾക്കണം’: മറുപടിയുമായി രാഹുൽ ഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button