പൂവച്ചൽ: കർണാടകയിൽ ഹിജാബ് വിവാദം ചർച്ചയാകുമ്പോൾ വിമർശകർക്ക് മറുപടിയുമായി കേരളം. ഹിജാബ് ധരിച്ചുവെന്നാരോപിച്ച് സ്‌കൂൾ വിദ്യാർത്ഥിനികളെ ക്ലാസിന് പുറത്തുനിര്‍ത്തിയ കര്‍ണാടകക്ക് കേരളത്തിന്റെ മറുപടി. പൂവച്ചല്‍ സ്‌കൂള്‍ കെട്ടിടോദ്ഘാടന ചടങ്ങിന്റെ ചിത്രം സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു. തട്ടമിട്ട കുട്ടികളാണ് ചടങ്ങിൽ പ്രാർത്ഥന ചൊല്ലിയത്. സമീപം മുഖ്യമന്ത്രി പിണറായി വിജയനെയും കാണാം.
ഒരു വിഷയത്തിൽ കൃത്യമായ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് കൊടുക്കുന്നത് ഇങ്ങനെയാണെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. സ്‌കൂൾ കെട്ടിട ഉൽഘാടനത്തിനെ അങ്ങനെ തന്നെ ഒരു പൊളിറ്റിക്കൽ ഇവന്റായി മാറ്റിയിരിക്കുന്നു എന്ന് സൈബർ സഖാക്കൾ നിരീക്ഷിക്കുന്നു. വിദ്യഭ്യാസം, സ്വാതന്ത്ര്യം, നീതി, പൗരാവകാശം, മത സ്വാതന്ത്ര്യം. ഇതെല്ലാം എങ്ങനെ ആവണമെന്ന് കേരളം കാണിച്ചുകൊടുക്കുകയാണ് എന്നാണ് പ്രചാരണം.
അതേസമയം, കർണാടക ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് കോളേജുകളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ വിശാല ബെഞ്ചിന് വിട്ടു. കര്‍ണാടകയിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹിജാബ് യൂണിഫോമിന്‍റെ ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനിടെ ഹിജാബ് നിരോധനത്തെ പിന്തുണച്ച് മധ്യപ്രദേശും പുതുച്ചേരിയും രംഗത്തെത്തി. നിര്‍ബന്ധിത ഡ്രസ് കോഡ് കൊണ്ടുവരുമെന്ന് ഇരുസംസ്ഥാനങ്ങളും അറിയിച്ചു. തെലങ്കാനയില്‍ ഹിജാബ് നിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സര്‍ക്കാരിന് കത്ത് നല്‍കി.
Post Your Comments