PalakkadKeralaNattuvarthaLatest NewsNews

രക്ഷാദൗത്യം വിജയിച്ചത് കൂട്ടായ പരിശ്രമത്തിൽ,എവിടെയെങ്കിലും ഇരുന്ന് കമന്റ് പറയാൻ ആർക്കും സാധിക്കും:ലഫ്.കേണൽ ഹേമന്ത് രാജ്

പാലക്കാട്: മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ കഴിഞ്ഞത് കൂട്ടായ പീരിശ്രമത്തിലൂടെയാണെന്നും കരസേനയുടെ മാത്രം വിജയമല്ലെന്നും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ മലയാളിയായ ലഫ്. കേണല്‍ ഹേമന്ത് രാജ്. ടീമില്‍ പോലീസുകാരും നാട്ടുകാരും എന്‍ഡിആര്‍എഫ് അംഗങ്ങളും ഉണ്ടായിരുന്നുവെന്നും കൂട്ടായ പരിശ്രമത്തിലൂടെയാണ് ബാബു എന്ന യുവാവിനെ രക്ഷിക്കാനായതെന്നും ഒരു ന്യൂസ് ചാനലിൽ നടന്ന ചര്‍ച്ചയിൽ ഹേമന്ത് വ്യക്തമാക്കി.

രക്ഷാപ്രവര്‍ത്തനത്തിന് ഏറ്റവും തടസമായത് ഭൂപ്രകൃതിയായിരുന്നുവെന്നും മലയുടെ മുകളില്‍നിന്ന് 410 മീറ്റര്‍ താഴ്ചയിലാണ് ബാബു കുടുങ്ങിയതെന്നും ഹേമന്ത് പറഞ്ഞു. മലകയറ്റം തുടങ്ങിയ സേനാംഗങ്ങള്‍ക്ക് 200 മീറ്റര്‍ പിന്നിടാന്‍ നാലു മണിക്കൂര്‍ സമയം വേണ്ടി വന്നുവെന്നും പ്രതിസന്ധിഘട്ടത്തില്‍ പിടിച്ചുനിന്ന ബാബുവിന്റെ മാനസിക ധൈര്യം പ്രശംസനീയവും എല്ലാവരും മാതൃകയാക്കേണ്ടതാണെന്നും ഹേമന്ത് രാജ് കൂട്ടിച്ചേർത്തു.

യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്: പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം ഉയർത്തും

‘കൂട്ടായ പരിശ്രമത്തിലൂടെയാണ് ബാബുവിനെ രക്ഷിക്കാനായത്. കരസേന മാത്രമായിട്ട് നടത്തിയ ഓപ്പറേഷനല്ല. പോലീസില്‍ നിന്നും നാട്ടുകാരില്‍ നിന്നും കിട്ടിയ പിന്തുണ വലുതായിരുന്നു. ടീമില്‍ എന്റെ കൂടെ എന്‍ഡിആര്‍എഫിലെ എട്ട് പേരും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിലെ നാല് പേരും പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് ആറ് പേരും നാട്ടുകാരായ നാല് പേരുണ്ടായിരുന്നു. അവിടെ എത്തിയപ്പോള്‍ എന്നെ സ്വീകരിച്ചത് പാലക്കാട് ജില്ലാ കലക്ടറും എസ്‌പിയുമായിരുന്നു. അവിടെയൊരു ഫുള്‍ സപ്പോര്‍ട്ടുണ്ടായിരുന്നു, എല്ലാ രീതിയിലും, എല്ലാ ഭാഗത്തുനിന്നും’. ഹേമന്ത് രാജ് പറഞ്ഞു.

‘ഇത് ഒറ്റയ്ക്ക് ചെയ്തൊരു ഓപ്പറേഷനല്ല. ഞങ്ങള്‍ ആകെ ഒറ്റക്ക് ചെയ്തത് ആ സ്പെസിഫിക് സ്‌കില്‍ഡ് ആക്ഷന്‍സ് മാത്രമായിരിക്കും. കാരണം ഇത് ഞങ്ങള്‍ക്ക് മാത്രമുള്ളൊരു സ്പെഷ്യാലിറ്റിയാണ്. ഞങ്ങളെ സംബന്ധിച്ച്‌ ഇതൊരു നോര്‍മല്‍ ഡെയ്‌ലി ആക്റ്റിവിറ്റിയാണ്. വേറെ ഒരു ഡിപ്പാര്‍ട്ട്മെന്റിനും അത് അവരുടെ ചാര്‍ട്ടര്‍ ഓഫ് ഡ്യൂട്ടിയുടെ ഭാഗമായി വരുന്ന കാര്യങ്ങളല്ല. അതുകൊണ്ട് കരസേന വന്നതുകൊണ്ട് മാത്രം ഈ രക്ഷാദൗത്യം വിജയിച്ചു എന്ന് പറയുന്നതിനോട് എനിക്ക് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. കാരണം എനിക്ക് കിട്ടിയ പിന്തുണ, ഇന്ത്യന്‍ ആര്‍മിക്ക് കിട്ടിയ പിന്തുണ വലുതായിരുന്നു.’ ലഫ്. കേണൽ ഹേമന്ത് രാജ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button