പള്ളുരുത്തി: മട്ടാഞ്ചേരി കായലിൽ നിന്ന് കോരിയെടുക്കുന്ന എക്കലും ചെളിയും ഇടക്കൊച്ചി കായലിൽ നിക്ഷേപിച്ച് കായലും തൊട്ടരികിലുള്ള തണ്ണീർത്തടവും നികത്താനുള്ള ശ്രമം മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് തടഞ്ഞു.
കായലിൽ നിന്ന് കോരിയെടുക്കുന്ന എക്കലും ചെളിയും ഇടക്കൊച്ചി കായലിൽ നിക്ഷേപിച്ചതിനു ശേഷം പമ്പ് ചെയ്ത് തൊട്ടടുത്തുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള 23 ഏക്കർ തണ്ണീർത്തടം നികത്തുവാനായിരുന്നു ശ്രമം. ഈ ശ്രമം ആണ് നാട്ടുകാർ ചേർന്ന് തടഞ്ഞത്.
Read Also : ഉത്തർപ്രദേശിൽ 11 ജില്ലകളിൽ പോളിംഗ് ആരംഭിച്ചു: കനത്ത സുരക്ഷയൊരുക്കി 50,0000 അർദ്ധ സൈനികർ
നീരൊഴുക്ക് തടസപ്പെടുത്തുന്ന രീതിയിൽ കായലിൽ എക്കലും ചെളിയും നിക്ഷേപിക്കുന്നത് സംസ്ഥാന ഇറിഗഷൻ വകുപ്പിന്റെ കീഴിലുള്ള കരാറുകാരാണ്.
Post Your Comments