പമ്പ: ബിന്ദുവിനേയും കനകദുര്‍ഗയേയും ട്രാൻസ് ജൻഡർ വേഷം ധരിപ്പിച്ച് ആചാര ലംഘനം നടത്തിയതോടെ ശബരിമലയില്‍ വിശ്വാസികളും നിലപാട് കടുപ്പിക്കുന്നു. നേരത്തെ ട്രാൻസ് ജൻഡറിന് വിലക്കില്ലാതിരുന്ന ശബരിമലയിൽ ഇന്നലെ യഥാർത്ഥ ട്രാൻസ് ജൻഡറിനെയും വിശ്വാസികൾ തടഞ്ഞു. വേഷപ്രച്ഛന്നരായി സ്ത്രീകള്‍ വീണ്ടും സന്നിധാനത്ത് എത്താനുള്ള സാധ്യതയുള്ളതിനാല്‍ ഇനി ട്രാന്‍സ് ജെന്‍ഡേഴ്‌സിനേയും മലകയറ്റേണ്ടെന്നാണ് വിശ്വാസികളുടെ നിലപാട്.
ട്രാൻസ് ജൻഡറായ തേനി സ്വദേശി കയലിനെയാണ് വിശ്വാസികൾ തടഞ്ഞത്. പുലര്‍ച്ച ആറരയോടെയാണ് കയല്‍ പമ്പയില്‍ എത്തിയത്. പമ്പയില്‍നിന്ന് കാനനപാതയിലേക്കുള്ള വഴിയില്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. കയല്‍ വസ്ത്രം മാറുന്നതിനിടെയാണ് പ്രതിഷേധം ആരംഭിച്ചത്. ആദ്യം സാരിയുടുത്താണ് കയല്‍ എത്തിയത്. പിന്നീട് വസ്ത്രം മാറി. ഇതോടെയാണ് ആളുകള്‍ ഇവരെ ശ്രദ്ധിച്ചത്.
17 വര്‍ഷമായി ശബരിമല ചവിട്ടുന്ന ആളാണ് താന്‍ എന്നും എന്നാൽ പ്രതിഷേധം കണക്കിലെടുത്തു തിരിച്ചു പോകാൻ തയ്യാറാണെന്നും കയൽ പറയുകയായിരുന്നു.ഏത് വഴിയും സന്നിധാനത്തേക്ക് പൊലീസ് യുവതികളെ എത്തിക്കും. ഇത് മനസ്സിലാക്കിയാണ് ട്രാന്‍സ് ജെന്‍ഡേഴ്‌സിനേയും തടയുന്നത്. കര്‍മ്മ സമിതിക്കാര്‍ക്കൊപ്പം തമിഴ്‌നാട്ടിലെ അയ്യപ്പഭക്തരും തടയാന്‍ മുന്നിലുണ്ട്.
Post Your Comments