Latest NewsIndia

ഉത്തർപ്രദേശിൽ 11 ജില്ലകളിൽ പോളിംഗ് ആരംഭിച്ചു: കനത്ത സുരക്ഷയൊരുക്കി 50,0000 അർദ്ധ സൈനികർ

എല്ലാ പോളിംഗ് ബൂത്തുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ലക്‌നൗ: രാജ്യം ഉറ്റുനോക്കുന്ന ഉത്തർപ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 11 ജില്ലകളിലെ 58 നിയോജക മണ്ഡലങ്ങളിലാണ് പോളിംഗ് ആരംഭിച്ചത്. ഈ ഘട്ടത്തിൽ ഒൻപത് മന്ത്രിമാരടക്കം 623 സ്ഥാനാർത്ഥികൾ ജനവിധി തേടുമ്പോൾ രണ്ട് കോടി 27 ലക്ഷം വോട്ടർമാരാണ് വിധിയെഴുതുന്നത്. കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്നത്. എല്ലാ പോളിംഗ് ബൂത്തുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലായി 50,0000 അർദ്ധ സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങൾക്ക് ശക്തി പകർന്ന് പോലീസിനേയും വിന്യസിച്ചിട്ടുണ്ട്. വോട്ടെടുപ്പ് ദിനത്തിലെ ക്രമസമാധാന പാലനത്തിനായി ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.ബിജെപിയുടെ പ്രമുഖ നേതാക്കളായ പങ്കജ് സിംഗ്, കപിൽ ദേവ് അഗർവാൾ, ശ്രീകാന്ത് ശർമ്മ എന്നിവരാണ് ഇന്ന് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.

ഭരണ നേട്ടവും, സർവ്വേ ഫലങ്ങളും നൽകിയ ആത്മവിശ്വാസത്തിലാണ് ഭരണകക്ഷിയായ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജാട്ട്, മുസ്ലീം സമുദായങ്ങൾക്ക് വലിയ സ്വാധീനമുള്ള മേഖലയാണ് പടിഞ്ഞാറൻ യുപി. അതുകൊണ്ടുതന്നെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 58 മണ്ഡലങ്ങളും രാഷ്‌ട്രീയ പാർട്ടികൾക്ക് നിർണായകമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button