Latest NewsCricketNewsSports

രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബോളിംഗ് തിരഞ്ഞെടുത്തു

വെസ്റ്റ് ഇൻഡീസീനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ വിന്‍ഡീസ് നായകന്‍ നിക്കോളാസ് പൂരാന്‍ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കീറോണ്‍ പൊള്ളാഡിന് പകരം പൂരാനാണ് വെസ്റ്റ് ഇൻഡീസീനെ നയിക്കുന്നത്.

ആദ്യ മത്സരത്തില്‍ ഇറങ്ങിയ ടീമില്‍ ഒരു മാറ്റം വരുത്തിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. കെഎല്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ഇഷാന്‍ കിഷന്‍ ടീമിന് പുറത്തായി. വിന്‍ഡീസ് നിരയില്‍ പൊള്ളാഡ് പുറത്തായപ്പോള്‍ പകരം ഒടെയ്ന്‍ സ്മിത്ത് ടീമില്‍ ഇടംപിടിച്ചു.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹല്‍, പ്രസിദ്ധ് കൃഷ്ണ.

Read Also:- ചർമ്മ സംരക്ഷണത്തിന് പഞ്ചസാര!

വിന്‍ഡീസ് ടീം: ഷെയ് ഹോപ്പ്, ബ്രെന്‍ഡന്‍ കിംഗ്, ഷമാറ ബ്രൂക്ക്‌സ്, ഡാരെന്‍ ബ്രാവോ, നിക്കോളാസ് പൂരന്‍, ഒടെയ്ന്‍ സ്മിത്ത് , ജാസണ്‍ ഹോള്‍ഡര്‍, ഫാബിയന്‍ അലെന്‍, അല്‍സാറി ജോസഫ്, കെമര്‍ റോച്ച്, അകീല്‍ ഹൊസെയ്ന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button