ന്യൂഡല്‍ഹി : വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ മദ്യനയത്തില്‍ മാറ്റം വരുത്തിയതോടെ മത്സരിച്ച് വില കുറച്ച് മദ്യ കമ്പനികള്‍ . ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ മഹാനഗരങ്ങളില്‍ മദ്യത്തിന് വിലകുറഞ്ഞ് തുടങ്ങി .
മദ്യവില്‍പന സ്വകാര്യവത്കരിച്ച് ഡല്‍ഹി. ഒരു വര്‍ഷത്തെ ഡ്രൈ ഡേകളുടെ എണ്ണം 21ല്‍ നിന്നും വെറും മൂന്നായി കുറച്ചു. മുന്‍പ് ഇഷ്ടാനുസരണം വില കുറയ്‌ക്കാനുള്ള അനുമതി ഇല്ലാതിരുന്നത് എടുത്ത് കളഞ്ഞതോടെ പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് അടക്കം കമ്പനികള്‍ വില കുത്തനേ കുറച്ചു. 1890 രൂപയാണ് ഷിവാസ് റീഗലിന്റെ വില. 2730 രൂപ വിലയുണ്ടായിരുന്ന ജാക് ഡാനിയല്‍സ് 1885 രൂപയ്ക്ക് ലഭിക്കും. അതായത് പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് ഉള്‍പ്പെടെയാണ് 30 മുതല്‍ 40 ശതമാനം വരെ വിലക്കുറവ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്.
പശ്ചിമ ബംഗാളില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് 20 ശതമാനം വരെയാണ് വില കുറച്ചു. ഇതോടെ മദ്യ ഉപയോഗം കൂടി. അങ്ങനെ ഡിസംബറില്‍ മാത്രം 2000 കോടിയുടെ റവന്യൂ വരുമാനമാണ് സംസ്ഥാനത്തിന് ലഭിച്ചത്.
മഹാരാഷ്‌ട്രയില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഒപ്പം തന്നെ വാക് ഇന്‍ സ്റ്റോറുകളിലും വൈന്‍ വില്‍പ്പന അനുവദിച്ചു. മധ്യപ്രദേശില്‍ വിമാനത്താവളങ്ങളിലും തിരഞ്ഞെടുത്ത സൂപ്പര്‍മാര്‍ക്കറ്റുകളിലും മദ്യ വില്‍പന അനുവദിച്ചു. ഇതെല്ലാം തന്നെ മദ്യത്തിന്റെ ഉപയോഗ വർദ്ധനവിന് കാരണമായി
Post Your Comments