സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബജറ്റില്‍ നിന്ന് സഹായമുണ്ടാകില്ലെന്ന് കേന്ദ്ര പ്ലാനിംഗ് മന്ത്രാലയം. പദ്ധതിക്കുവേണ്ടി നീതി ആയോഗ് പിന്തുണ നല്‍കിയിട്ടുണ്ടെന്ന് മന്ത്രി റാവു ഇന്ദര്‍ ജിത് സിംഗ് ലോക്സഭയില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് നല്‍കിയ മറുപടിയില്‍ അറിയിച്ചു.
Also Read : മീഡിയാ വണ്ണിന്റെ ഉടമസ്ഥരായ ജമാ അത്തെ ഇസ്ലാമി ഒരു നിരോധിത സംഘടനയല്ല: തോമസ് ഐസക്
പദ്ധതിക്കുവേണ്ടി എടുക്കുന്ന വായ്പാ തിരിച്ചടവിന്റെ ബാധ്യത കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കില്ല. പദ്ധതി ചെലവ് വര്‍ധിച്ച് അധിക വായ്പയെടുക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര പ്ലാനിംഗ് മന്ത്രാലയം വ്യക്തമാക്കി.
പദ്ധതിയുടെ കടബാധ്യത റെയില്‍വേയുടെ മുകളില്‍ വരാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി റെയില്‍വേ നേരത്തെ രംഗത്തെത്തിയിരുന്നു. പദ്ധതി കേരളത്തിലെ റെയില്‍വേ വികസനത്തെ ബാധിക്കുമെന്നും റെയില്‍വേ പറഞ്ഞിരുന്നു.
Post Your Comments