ThiruvananthapuramKeralaNattuvarthaLatest NewsNews

തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

പൗ​ഡി​ക്കോ​ണം ഗാ​ന്ധി​പു​രം സു​നി​ത ഭ​വ​നി​ൽ സ​ദാ​ന​ന്ദ (അ​പ്പു-66) നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെത്തിയ​ത്

ശ്രീ​കാ​ര്യം: തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​യെ ആമ​യി​ഴ​ഞ്ചാ​ൻ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പൗ​ഡി​ക്കോ​ണം ഗാ​ന്ധി​പു​രം സു​നി​ത ഭ​വ​നി​ൽ സ​ദാ​ന​ന്ദ (അ​പ്പു-66) നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെത്തിയ​ത്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​ല​പ്പ​രി​ക്കോ​ണ​ത്തി​നു സ​മീ​പം കാ​ക്കോ​ട്ടു​ന​ട ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ത​ലേ​ന്ന് വൈ​കു​ന്നേ​രം കാ​ള​ക​ളെ തീ​റ്റാ​നും കു​ളി​പ്പി​ക്കാ​നു​മാ​യി അ​പ്പു ഈ ​ഭാ​ഗ​ത്ത് പോ​യി​രു​ന്നു.

Read Also : പതിനാറുകാരിയെ വീടിനു പുറകില്‍ തീപ്പൊളളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

കാ​ള​ക​ളെ കു​ളി​പ്പി​ക്കു​മ്പോ​ൾ കാ​ൽ വ​ഴു​തി വെ​ള്ളം നി​റ​ഞ്ഞ കു​ഴി​യി​ൽ വീ​ണ​താ​കാ​മെ​ന്നാ​ണ് പൊ​ലീ​സ് നി​ഗമനം. വീ​ണു കി​ട​ന്ന കു​ഴി​ക്ക് സ​മീ​പം തോ​ട്ടി​ൽ ഒ​രു കാ​ള നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ തോ​ട്ടി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ട​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​തദേ​ഹം സം​സ്ക​രി​ക്കും. ഭാ​ര്യ: യ​ശോ​ദ. മ​ക്ക​ൾ: സു​നി​ത, സു​നി​ൽ കു​മാ​ർ. മ​രു​മ​ക്ക​ൾ: സൗ​ന്ദ​ർ​രാ​ജ്, ര​ഞ്ജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button