ഭോപ്പാൽ: രാജ്യത്ത് ഹിജാബ് വിവാദം ഏറെ ചർച്ചയാകുമ്പോൾ കർണാടകയ്ക്ക് പിന്തുണയുമായി മധ്യപ്രദേശ് സർക്കാർ. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിക്കുന്നതിനെക്കുറിച്ച് മധ്യപ്രദേശ് സര്‍ക്കാരും ആലോചിക്കുന്നതായി റിപ്പോർട്ട്. വിദ്യാര്‍ത്ഥികൾക്ക് നിഷ്കർഷിച്ച ഡ്രസ് കോഡ് ) മാത്രമേ ധരിക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ സിംഗ് പര്‍മര്‍ പറഞ്ഞു. ഹിജാബ് സ്‌കൂള്‍ വസ്ത്രത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിലെ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ സ്‌കൂളുകള്‍ യൂണിഫോമുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
Read Also: വിവാഹദിനത്തില്‍ വധുവായ നനഴ്സിങ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ചൊവ്വാഴ്ച രാവിലെ ഭോപ്പാലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സ്‌കൂളുകളില്‍ ഹിജാബ് ധരിക്കുന്നതിനെക്കുറിച്ച് മധ്യപ്രദേശ് സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ സിംഗ് പര്‍മര്‍ പ്രതികരണം നടത്തിയത്. ഇത്തരം വസ്ത്രങ്ങള്‍ സ്‌കൂള്‍ ഡ്രസ് കോഡിന്റെ ഭാഗമാക്കാന്‍ കഴിയില്ലെന്നാണ് താന്‍ കരുതുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവാദങ്ങള്‍ ഉയർന്നതിനെ തുടര്‍ന്ന് അദ്ദേഹം പ്രസ്താവനകളില്‍ അയവു വരുത്തി. വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകളിൽ യൂണിഫോം ഡ്രസ് കോഡ് ഏർപ്പെടുത്താൻ പ്രവര്‍ത്തിച്ചു വരികയാണെന്നും ഇതിന് ഏതെങ്കിലും മതവുമായോ സമുദായവുമായോ ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൂളുകളില്‍ ഹിജാബ് നിരോധിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് മന്ത്രി ഒഴിഞ്ഞുമാറി. യൂണിഫോമിന് ഒരു പ്രത്യേക സമുദായവുമായും ബന്ധമില്ലെന്നും അത് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും പര്‍മര്‍ വ്യക്തമാക്കി.
വിദ്യാഭ്യാസ മന്ത്രിയുടേത് ദൗര്‍ഭാഗ്യകരമായ പ്രസ്താവനയാണെന്ന് ഭോപ്പാലിലെ കോണ്‍ഗ്രസ് എംഎല്‍എ ആരിഫ് മസൂദ് പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചാണ് പര്‍മര്‍ കൂടുതല്‍ ചിന്തിക്കേണ്ടതെന്നും കഴിഞ്ഞ 70 വര്‍ഷമായി ഹിജാബ് വിദ്യാഭ്യാസത്തിന് ഒരു ദോഷവും വരുത്തിയിട്ടില്ല എന്നത് ഒരു വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇത് നടപ്പാക്കിയാല്‍ താന്‍ ശക്തമായി എതിര്‍ക്കുമെന്നും കോണ്‍ഗ്രസ് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
Post Your Comments