ബംഗളൂരു : ഉടുപ്പിയിലെ ഒരു കോളേജില്‍ ഉടലെടുത്ത ഹിജാബ് വിവാദം, രാജ്യമെങ്ങും പിന്നീട് രാജ്യത്തിന് പുറത്തേയ്ക്ക് വ്യാപിപ്പിച്ചതിനും പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, ജമാ-അത്തെ- ഇ- ഇസ്ലാമി -ഹിന്ദ് തുടങ്ങിയ തീവ്ര ഇസ്ലാമിക സംഘടനകളാണെന്ന് ബിജെപി വൃത്തങ്ങള്‍ ആരോപിച്ചു. കര്‍ണാടക സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ള ഏകീകൃത യൂണിഫോം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കാന്‍ കോളേജ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജമാ-അത്തെ- ഇ- ഇസ്ലാമി-ഹിന്ദ് സംഘടനകള്‍ കോളേജ് കാമ്പസുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നതെന്ന് കര്‍ണാടക സര്‍ക്കാര്‍ പറയുന്നു.
Read Also : രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുറയുന്നു: കണക്കുകൾ പുറത്ത്
യൂണിഫോമിന് വിരുദ്ധമായി മുസ്ലിം വിദ്യാര്‍ത്ഥിനികളോട് ഹിജാബ് ധരിക്കണമെന്ന് ഈ സംഘടനകള്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് കര്‍ണാടക സര്‍ക്കാര്‍ പുറത്തുവിട്ട വിവരം. ‘വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്നതായിരുന്നു പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, ജമാ അത്തെ ഇ ഇസ്ലാമി ഹിന്ദ് സംഘടനകളുടേയും ലക്ഷ്യം. ഇതില്‍ അവര്‍ വിജയിക്കുകയും ചെയ്തു’ , കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.
ക്ലാസ് മുറിയിലും ഹിജാബ് ധരിക്കണമെന്ന് പിടിവാശിയിലാണ് വിദ്യാര്‍ത്ഥിനികള്‍. ഇതിന്റെ ഭാഗമായി വലിയൊരു കൂട്ടം മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ പ്രക്ഷോഭം സംഘടിപ്പിക്കുകയും അത് രാജ്യമെങ്ങും വ്യാപിപ്പിക്കാന്‍ ശ്രമം നടത്തുകയും ചെയ്തവെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദ്യാര്‍ത്ഥി വിഭാഗമായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയും നിരോധിത തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമി ഹിന്ദും കര്‍ണാടകയില്‍ ഹിജാബ് വിവാദം സംഘടിപ്പിക്കാന്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചാരണം നടത്തിയിരുന്നതായി നേരത്തെ ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതായും കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് ചൂണ്ടിക്കാട്ടി. ഇതിനെ തുടര്‍ന്നായിരുന്നു ഹിജാബ് വിവാദം ഉടലെടുത്തത്. ഇത് കര്‍ണാടക സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ തീവ്ര ഇസ്ലാമിക സംഘടനകള്‍ ഇന്ത്യയില്‍ ഇസ്ലാമിസം പ്രോത്സാഹിപ്പിക്കുന്നതിന് വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിക്കുന്നുവെന്ന് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്നുള്ള മാദ്ധ്യമപ്രവര്‍ത്തകന്‍ എം.പി ബഷീര്‍ വെളിപ്പെടുത്തിയത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. രാജ്യത്ത് ഇസ്ലാമികവല്‍ക്കരണത്തിന് സൗദി അറേബ്യയിലെ കിംഗ് അബ്ദുള്‍ അസീസ് സര്‍വകലാശാലയുടെ സാമ്പത്തിക ഗ്രാന്റ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി എഴുതിയ കത്ത് തനിക്ക് ലഭിച്ചതായാണ് ബഷീര്‍ വെളിപ്പെടുത്തിയത്. ഇത് വലിയ വിവാദമാണ് ഉണ്ടാക്കിയത്.
ഇന്ത്യയില്‍ ചില മുസ്ലീം വനിതാ മാദ്ധ്യമപ്രവര്‍ത്തകര്‍ ഹിജാബ് ധരിക്കാത്തതിനെ ജമാഅത്ത് എതിര്‍ത്തിരുന്നുവെന്നും ബഷീര്‍ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ, സ്ത്രീകള്‍ക്ക് ഇസ്ലാമിക് ഡ്രസ് കോഡ് പ്രോത്സാഹിപ്പിക്കുന്നതിനായി ജമാഅത്തെ ഇസ്ലാമി ഇന്ത്യയില്‍ ഒരു പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും അതിനുള്ള ഫണ്ട് വിദേശത്ത് നിന്ന് എത്തുന്നതായും ബഷീര്‍ വെളിപ്പെടുത്തിയിരുന്നു.
Post Your Comments