മുംബൈ: ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതോടെ ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് തന്നെ ചില ടീമുകള്‍ സമീപിച്ചിരുന്നുവെന്ന് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. എന്നാല്‍ മറ്റേതെങ്കിലും ടീമിനൊപ്പം കിരീടം നേടുന്നതല്ല ആര്‍സിബിയോടുള്ള കൂറാണ് തനിക്ക് പ്രധാനമെന്നും ആര്‍സിബി പോഡ്കാസ്റ്റില്‍ മുൻ നായകൻ പറഞ്ഞു.
‘എന്നെ ഏതാനും ടീമുകള്‍ സമീപിച്ചിരുന്നു. ലേലത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച്. ഞാന്‍ അതിനെക്കുറിച്ച് ആലോചിച്ചു. എന്നാല്‍ ബാംഗ്ലൂരിനോടുള്ള കൂറാണ് എനിക്കേറ്റവും പ്രധാനമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. വേറെ ഏതെങ്കിലും ടീമിനൊപ്പം ചേര്‍ന്ന് ഐപിഎല്‍ കിരീടം നേടിയാല്‍ ചിലപ്പോള്‍ നാലോ അഞ്ചോ പേര്‍ പറയുമായിരിക്കും, നിങ്ങള്‍ ആ ടീമിനൊപ്പം ഐപിഎല്‍ കിരീടം നേടിയല്ലോ എന്ന്’.
‘പക്ഷെ ആ സന്തോഷത്തിന് അഞ്ച് മിനിറ്റിന്‍റെ ആയുസേയുള്ളു. ആറാം മിനിറ്റില്‍ നിങ്ങളെ മറ്റ് ചിലകാര്യങ്ങള്‍ വേട്ടയാടും. ബാഗ്ലൂര്‍ ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ തന്നിലര്‍പ്പിച്ച വിശ്വാസവും ഏറ്റവും പ്രിയപ്പെട്ടതാണ്. മറ്റനേകം ടീമുകളുണ്ടായിരുന്നു അന്നും. അവരാരും തന്നെ പിന്തുണക്കുകയോ വിശ്വസിക്കുകയോ ചെയ്തിട്ടില്ല’ കോഹ്ലി പറഞ്ഞു.
Read Also:- ദിവസവും നേന്ത്രപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ!
2008ല്‍ ബാംഗ്ലൂരിലെത്തിയ കോഹ്ലി കരിയറില്‍ ഇതുവരെ മറ്റൊരു ടീമിന് വേണ്ടി കളിച്ചിട്ടില്ല. 2013ല്‍ ബാംഗ്ലൂരിന്‍റെ ക്യാപ്റ്റനായ കോഹ്ലി കഴിഞ്ഞ സീസണൊടുവിലാണ് നായകസ്ഥാനം ഒഴിഞ്ഞത്. ബാംഗ്ലൂരിനായി 207 മത്സരങ്ങള്‍ കളിച്ച താരം 6283 റണ്‍സ് നേടിയിട്ടുണ്ട്.
Post Your Comments