Latest NewsNewsSaudi ArabiaGulf

സ്വര്‍ണ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനൊരുങ്ങി സൗദി : വിലയേറിയ ഒട്ടേറെ ധാതുനിക്ഷേപങ്ങള്‍ രാജ്യത്ത് ഉണ്ടെന്ന് റിപ്പോര്‍ട്ട്

റിയാദ് : സ്വര്‍ണ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനൊരുങ്ങി സൗദി അറേബ്യ.10 മടങ്ങ് ഉല്‍പാദനമാണ് പുതിയ ആറ് ഖനികളുടെ പിന്‍ബലത്തില്‍ ലക്ഷ്യമിടുന്നതെന്ന് ഖനനകാര്യ വൈസ് മന്ത്രി ഖാലിദ് അല്‍ മുദൈഫര്‍ അറിയിച്ചു. നിര്‍മാണത്തിലുള്ള ആറ് ഖനികളില്‍ റിയാദ്-തായിഫ് റോഡിലെ മന്‍സൂറ-മസാറയാണ് ഏറ്റവും വലുത്. അതില്‍ മാത്രമായി 3 മുതല്‍ 4 ബില്യണ്‍ സൗദി റിയാല്‍ വരെ വിലമതിക്കുന്ന ധാതു നിക്ഷേപം ഉണ്ടെന്നാണ് നിഗമനം.

Read Also : ഇസ്ലാമിസ്റ്റുകൾക്കു പർദ്ദ വിട്ടാൽ പിന്നെ അറിയുന്നത് ബിക്കിനി: വിമർശനത്തിന് പിന്നാലെ കമന്റ് ബോക്സ് പൂട്ടി രശ്മി ആർ നായർ

സ്വദേശികള്‍ക്കായി ഖനികളില്‍ 20,000 വും മെറ്റല്‍ ഫാക്ടറികളില്‍ 30,000 വുമുള്‍പ്പെടെ 50,000 തൊഴിലവസരങ്ങളാണ് മന്ത്രാലയം വാഗ്ദാനം ചെയ്യുന്നത്. അതില്‍ തന്നെ 30% തൊഴിലവസരങ്ങള്‍ ബിരുദധാരികള്‍ക്കും 70% തൊഴിലവസരങ്ങള്‍ സാങ്കേതിക വിദഗ്ധര്‍ക്കുമുള്ളതാണ്.

ആറ് മാസം മുമ്പ് രാജ്യം ഈ മേഖലയില്‍ ജോലിയവസരങ്ങള്‍ വാഗ്ദാനം ചെയ്ത പ്രകാരം നിലവില്‍ ഖനികളില്‍ 1,400 പേര്‍ ജോലി ചെയ്യുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button