Latest NewsNewsIndiaCrime

കടം വാങ്ങിയ 100 രൂപ തിരിച്ച് നൽകിയില്ല: യുവാവ് സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

മുംബൈ : കടം വാങ്ങിയ 100 രൂപ തിരികെ നൽകാത്തതിന് യുവാവ് സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മുംബൈയിലെ ദഹിസാറിൽ ഇരുപത്തെട്ടുകാരനായ യുവാവാണ് സുഹൃത്തായ 40 -കാരൻ രാജു പാട്ടീലിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തയത്. സംഭവത്തിൽ പ്രതിയായ പരമേശ്വർ കൊക്കാട്ടെയെ പൊലീസ് അറസ്റ്റ് ചെയ്തു.

പാട്ടീലിന്റെ ബന്ധു പ്രതിയില്‍ നിന്ന് 100 രൂപ കൈപ്പറ്റിയിരുന്നു. ഈ തുക തിരികെ ചോദിച്ചെങ്കിലും നല്‍കിയിരുന്നില്ല. ഇത് തിരികെ തരാത്തതിനെക്കുറിച്ച് ചോദ്യം ചെയ്തതാണ് തര്‍ക്കത്തിലേക്കും തുടര്‍ന്ന് കൊലപാതകത്തിലേക്കും നയിച്ചതെന്ന് പോലീസ് പറഞ്ഞു.

Read Also  :  പോള്‍ കോളിംഗ്‍‍വുഡിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി നിയമിച്ചു

കൊലപാതകം നടത്തിയ ശേഷം ആത്മഹത്യയെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായി മൃതദേഹം കത്തിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button