തിരുവനന്തപുരം : സംസ്ഥാനത്ത് വൻ വിവാദത്തിന് തിരികൊളുത്തിയ ഐഎഎസ് ഉദ്യോഗസ്ഥൻ എം ശിവശങ്കറിന്റെ ആത്മകഥയ്ക്ക് മികച്ച സ്വീകാര്യത. ആത്മകഥ പുറത്തിറങ്ങി നാല് ദിവസങ്ങൾക്കുള്ളിൽ തന്നെ 2 എഡിഷനുകളും വിറ്റു പോയി. ആദ്യ 2 പതിപ്പുകളും 5000 കോപ്പി വീതമാണ് അച്ചടിച്ചിരുന്നത്.
Also read: ‘നാണക്കേട്, ഇതിന് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം’: ഷാരൂഖിനെ പിന്തുണച്ച് സഞ്ജയ് റാവത്ത്
‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്നാണ് എം ശിവശങ്കറിന്റെ ആത്മകഥയുടെ പേര്. ഇക്കഴിഞ്ഞ ശനിയാഴ്ച ഫെബ്രുവരി 5 നാണ് പുസ്തകം പുറത്തിറങ്ങിയത്. മലയാളത്തിൽ എഴുതിയിരിക്കുന്ന ആത്മകഥയ്ക്ക് 176 പേജുകൾ ഉണ്ട്. 250 രൂപയാണ് പുസ്തകത്തിന് നിശ്ചയിച്ചിരിക്കുന്ന വില. ഡിസി ബുക്സിന്റെയും ഡീലർമാരുടെയും കടകളിൽ പുസ്തകം ലഭ്യമാണ്. പതിനായിരം കോപ്പികൾ വിറ്റുപോയതോടെ മൂന്നാമത്തെ എഡിഷനും അച്ചടിച്ച് വിപണിയിൽ എത്തിച്ചിരിക്കുകയാണ് പുസ്തകത്തിന്റെ പ്രസാധകരായ ഡിസി ബുക്സ് ഇപ്പോൾ. 5000 കോപ്പികളാണ് മൂന്നാമത്തെ എഡിഷനിലും അച്ചടിച്ചിരിക്കുന്നത്.
പുസ്തകത്തിന് മികച്ച ഡിമാൻഡ് ഉണ്ടെന്നും അതിവേഗം വിറ്റു പോവുകയാണെന്നും ഡിസി ബുക്സ് കിഴക്കേമുറി ഇടം ശാഖയിലെ ജീവനക്കാരൻ പറഞ്ഞു.
Post Your Comments