
കട്ടൻ ചായയും പരിപ്പുവടയും, ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന ആത്മകഥ തന്റെ അല്ലെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ. താന്‍ തന്റെ ആത്മകഥാ രചന പൂര്‍ത്തിയാക്കിയിട്ടില്ല. ആര്‍ക്കും എഴുതി നല്‍കിയതുമില്ല. പിന്നെ എങ്ങനെയാണ് ഈ വാര്‍ത്ത വന്നതെന്ന് ചോദിക്കുകയാണ് മാധ്യമങ്ങൾക്ക് മുന്നിൽ ഇപി. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും ഇ പി പറയുന്നു.
പുറത്തു വന്നതൊന്നും തന്റെ ആത്മകഥയില്‍ ഇല്ലെന്നാണ് ഇപി പറയുന്നത്. ഇതോടെ ഇപിയുടെ ആത്മകഥ വിവാദത്തിലായിരിക്കുകയാണ്. ഡിസി ബുക്സും മാതൃഭൂമി ബുക്സും പ്രസിദ്ധീകരിക്കാന്‍ അനുമതി തേടി എത്തിയിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കിയില്ല. ആത്മകഥയുടെ പേരോ ഒന്നും താന്‍ തീരുമാനിച്ചിട്ടില്ല. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് തീരുമാനിച്ചപ്പോള്‍ ഡിസിയും മാതൃഭൂമിയും അനുമതി തേടിയെത്തി. രണ്ടു പേര്‍ക്കും അനുമതി നല്‍കിയില്ല എന്നും ജയരാജൻ പറയുന്നു.
Post Your Comments