മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞത് ചോദ്യം ചെയ്തുള്ള ഹർജി തള്ളി ഹൈക്കോടതി. വിലക്ക് തുടരും. റിപ്പോർട്ടിലെ വിവരങ്ങൾ ഗുരുതരം എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മാധ്യമം ബ്രോഡ് കാസ്റ് ലിമിറ്റഡ് ആണ് ഹർജി നൽകിയത്. ഹർജി തള്ളിയത്തോടെ മീഡിയ വൺ ചാനലിനുള്ള വിലക്ക് പ്രാബല്യത്തിൽ വരും. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകൾ കേന്ദ്രസർക്കാർ മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറിയിരുന്നു. കഴിഞ്ഞ ദിവസം കേസില്‍ വാദം പൂര്‍ത്തിയായിരുന്നു. കേസുമായി ബന്ധപ്പെട്ട് വിശദമായ വാദമാണ് ഹൈക്കോടതിയില്‍ നടന്നത്.
മീഡിയ വൺ ചാനലിലെ ജീവനക്കാരും, കേരള പത്രവർത്തക യൂണിയനും കേസിൽ കക്ഷി ചേരുന്നതിനെ കേന്ദ്രസർക്കാർ എതിർത്തിരുന്നു. വാർത്താവിനിമയ മന്ത്രാലയവും മീഡിയ വൺ സ്ഥാപനവും തമ്മിലുള്ളതാണ് കേസെന്നും ജീവനക്കാർക്ക് കക്ഷി ചേരാനാകില്ലെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്. സുരക്ഷാ അനുമതിയുമായി ബന്ധപ്പെട്ട മാർഗ രേഖകൾ കാലാകാലങ്ങളിൽ പുനപരിശോധിക്കാറുണ്ട്. ഇതനുസരിച്ച് മാത്രമേ തീരുമാനമെടുക്കാനാകൂവെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
ഒരു തവണ ലൈസന്‍സ് നല്‍കിയാല്‍ അത് ആജീവനാന്തമായി കാണാന്‍ ആകില്ലെന്നും സുരക്ഷാ വിഷയങ്ങളില്‍ കാലാനുസൃത പരിശോധനകള്‍ ഉണ്ടാകുമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭിഷകന്റെ വാദം. ചാനലിന് അനുമതി നിഷേധിക്കാനിടയാക്കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകള്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറി.
Post Your Comments